പ്രധാനമന്ത്രി ആവാസ് യോജന: അര്‍ഹായവരെ ഒഴിവാക്കുന്നുവെന്ന 24 വാര്‍ത്തയില്‍ ഇടപെട്ട് ജില്ലാ ഓംബുഡ്‌സ്മാന്‍

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ സര്‍വ്വേയില്‍ നിന്ന് അര്‍ഹരായവരെ ഒഴിവാക്കുന്നതില്‍ ഇടപെട്ട് തിരുവനന്തപുരം ജില്ലാ ഓംബുഡ്‌സ്മാന്‍. ജില്ലയിലെ ഭവനരഹിതരില്‍ അര്‍ഹരായ മുഴുവന്‍ പേരെയുംസര്‍വ്വേയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉത്തരവിലൂടെ അദ്ദേഹം നിര്‍ദേശം നല്‍കി. അതിനായി പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി. ട്വന്റിഫോര്‍ വാര്‍ത്ത പരാമര്‍ശിച്ചാണ് ഓംബുഡ്‌സ്മാന്‍ ഉത്തരവ്. (Ombudsman intervenes in 24 news reports PMAY)
പി എം എ വൈ സര്‍വ്വേയില്‍ നിന്ന് അര്‍ഹതയുള്ള ഗുണഭോക്താക്കളെ ഒഴിവാക്കരുത് എന്നാണ് ജില്ലാ ഓംബുഡ്‌സ്മാന്റെ കര്‍ശന നിര്‍ദേശം. കേന്ദ്ര ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാദ്ധ്യതയുണ്ട്. ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല എന്ന കാരണത്താലാണ് അര്‍ഹതയുണ്ടായിട്ടും ഭവനരഹിതരെ സര്‍വ്വേയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച 24 വാര്‍ത്ത പരാമര്‍ശിച്ചാണ്.
Read Also: ‘നിലമ്പൂർ സീറ്റ് LDF നിലനിർത്തും; യുഡിഎഫിൽ വലിയ സംഘർഷം’; എംവി ഗോവിന്ദൻ
ജില്ലാ ഓംബുഡ്‌സ്മാന്‍ സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്. ജില്ലയിലെ അര്‍ഹതയുള്ള മുഴുവന്‍ ഭവന ര ഹിതരേയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുകയും അര്‍ഹതയുള്ള ആരും ഒഴിവാക്കപ്പെട്ടില്ലെന്ന് സര്‍വ്വേ നടത്തുന്ന വി ഇ. ഒ മാര്‍ മേലുദ്യോഗസ്ഥന് സത്യവാങ്ങ് മൂലം നല്‍കണം. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. അര്‍ഹതപ്പെട്ട ആരെങ്കിലും സര്‍വ്വേയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാന്‍ അത് ഉദ്യോഗസ്ഥ വീഴ്ചയായി കണക്കാക്കും എന്നുമാണ് ഉത്തരവ്. കേന്ദ്രസര്‍ക്കാരിന്റെ പി എം എ വൈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഹൈജാക്ക് ചെയ്യുന്നു എന്നാണ് ബിജെപി ആക്ഷേപം.
Story Highlights : Ombudsman intervenes in 24 news reports PMAY
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here