സ്പായുടെ മറവിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി; മോക്ഷ സ്പായില്‍ പരിശോധന നടത്തി പൊലീസ്

എറണാകുളം നോര്‍ത്തിലെ മോക്ഷ സ്പായുടെ മറവില്‍ നടന്ന അനാശാസ്യത്തിന് പൂട്ടിട്ട് പോലീസ്. 24 വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. കോളേജ് പെണ്‍കുട്ടികളും വീട്ടമ്മമാരും അന്യസംസ്ഥാന യുവതികളും അടക്കം നിരവധി പേര്‍ സെക്‌സ്‌റാക്കറ്റില്‍ പെട്ടു കിടക്കുന്നുവെന്നായിരുന്നു ട്വന്റിഫോര്‍ വാര്‍ത്ത. (raid in moksha spa center 24 impact)
ഇന്നലെ രാത്രിയാണ് നോര്‍ത്തിലെ മോക്ഷ യൂണിസെക്‌സ് ആയുര്‍വേദിക് സ്പായില്‍ തിരച്ചില്‍ നടത്തിയത്. തിരിച്ചിലില്‍ സ്പായില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന യുവതികളും ലൈംഗികാവശ്യങ്ങള്‍ക്ക് എത്തിയ യുവാക്കളും പിടിയിലായി. മോക്ഷയുടെ ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തു. 24 കൊടുത്ത വാര്‍ത്തയെ തുടര്‍ന്നാണ് വ്യാപകമായ അന്വേഷണം നടത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
ആഴ്ചകള്‍ക്കു മുന്‍പ് 24 സംഘം വാര്‍ത്ത കൊടുത്തപ്പോള്‍ സെക്‌സ് റാക്കറ്റുകളില്‍ നിന്ന് പലതരത്തിലുള്ള ഭീഷണികളും ഉണ്ടായിരുന്നു. ഇത്തരത്തില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളെല്ലാം മറയാക്കുന്നത് മസാജിങ് സെന്ററുകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ലൈസന്‍സുമാണ്. നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ വര്‍ഷങ്ങളായുള്ള ലൈസന്‍സ് എടുത്തു കാട്ടിയാണ് പ്രതിരോധം.
Story Highlights : raid in moksha spa center 24 impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here