വീട്ടിൽ ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ എത്തി ഭീഷണിപ്പെടുത്തി; ലിതാരയുടെ അമ്മ

ഭീഷണിയുമായി വീട്ടിലെത്തിയവരുടെ കൈവശം മകളുടെ ഡയറി ഉണ്ടായിരുന്നതായി ബീഹാറിൽ മരിച്ച ബാസ്കറ്റ് ബോൾ താരം ലിതാരയുടെ അമ്മ. താൻ ബഹളം വെച്ചപ്പോഴാണ് അവർ രക്ഷപ്പെട്ടതെന്നും കെ സി ലളിത ട്വന്റിഫോറിനോട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ലിതാരയുടെ പാതിരിപറ്റയിലെ വീട്ടിൽ ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ എത്തിയതെന്ന് അമ്മ കെ സി ലളിത പറഞ്ഞു. മകളുടെ ഡയറിയുമായാണ് അവർ വന്നത്. 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സംഘം ഡയറി നൽകാമെന്ന് പറഞ്ഞതായും ലളിത ട്വെന്റി ഫോറിനോട് പറഞ്ഞു.
Read Also: ലിതാരയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിച്ച് ബിഹാർ പൊലീസ്
മുദ്രപത്രത്തിൽ ഒപ്പിടീക്കാനും ശ്രമിച്ചതോടെ താൻ ബഹളം വെച്ചെന്നും വന്നവർ ഉടൻ രക്ഷപ്പെട്ടന്നും ലളിത. കുടുംബത്തിന്റെ പരാതിയിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടരയോടെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ബാങ്കിൽ നിന്ന് രണ്ട് പേർ ലിതാരയുടെ വീട്ടിൽ വന്നിരുന്നു. അവർ പോയ ശേഷമാണ് ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ വന്നതെന്നും അമ്മ. പ്രദേശത്തെ സിസി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights: Keralite basketball player Lithara Murder Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here