ബലാത്സംഗക്കേസിൽ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ; മിനിറ്റുകൾക്കകം വിട്ടയച്ച് പൊലീസ്

ബലാത്സംഗക്കേസിൽ അറസ്റ്റിലായ ബിജെപി സ്ഥാനാർത്ഥിയെ മിനിറ്റുകൾക്കകം വിട്ടയച്ച് ജാർഖണ്ഡ് പൊലീസ്. ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി ബ്രഹ്മാനന്ദ് നേതമിനെയാണ് വിട്ടയച്ചത്. ദക്ഷിണ ഛത്തീസ്ഗഡിലെ കാങ്കറിൽ നിന്നാണ് ജാർഖണ്ഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
‘ബ്രഹ്മാനന്ദ് നേതത്തെ ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജാർഖണ്ഡ് ഹൈക്കോടതി തൻ്റെ അറസ്റ്റ് സ്റ്റേ ചെയ്തിട്ടുണ്ടെന്ന വിവരം നേതം പൊലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് നൽകിയാൽ വിട്ടയക്കാമെന്ന് പൊലീസ് അറിയിച്ചു. കോടതി രേഖകൾ ഹാജരാക്കിയ ശേഷമാണ് നെതത്തെ വിട്ടയച്ചത്.’ – കാങ്കർ പൊലീസ് പറഞ്ഞു.
കേസിലെ കൂട്ടുപ്രതിയായ നരേഷ് സോണിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞയാഴ്ച പൊലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലാണ്. ബലാത്സംഗക്കേസിലെ എഫ്‌ഐആർ സത്യവാങ്മൂലത്തിൽ പരാമർശിക്കാത്തതിനാൽ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഔദ്യോഗിക പരാതി നൽകി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവ വികാസം.
Story Highlights: Chhattisgarh BJP bypoll candidate arrested for rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here