Advertisement

പാഡേരുവിലെ പുക; കഞ്ചാവിന്റെ ഉറവിട ഗ്രാമം ചൂണ്ടിക്കാട്ടാന്‍ ട്വന്റിഫോര്‍ നടത്തിയ അപകടം പിടിച്ച യാത്ര

December 5, 2022
Google News 2 minutes Read

ഒറ്റ ദിവസത്തെ പരിശോധനയില്‍ മാത്രം കണ്ടെടുത്തത് 200 കിലോ കഞ്ചാവ്. കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാക്കുന്ന അവിശ്വസനീയമായ സംഖ്യ. ഇത് മാത്രമല്ല കേരളത്തിലേക്ക് കഞ്ചാവെത്തുന്ന ഉറവിട ഗ്രാമം തേടി പാഡേരുവിലേക്കുള്ള ട്വന്റിഫോറിന്റെ യാത്രയിലെ ഓരോ വളവിലും അവിശ്വസനീയമെന്ന് തോന്നുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. (paderu cannabis story 24 impact)

ഒഡീഷ വഴിയാണ് കേരളത്തിലേക്ക് പാഡേരുവില്‍ നിന്ന് കഞ്ചാവെത്തുന്നത്. വിശാഖപട്ടണം വഴി പരിശോധന ശക്തമാക്കിയതോടെയാണ് ഏജന്റുമാര്‍ ഒഡീഷ വഴി കഞ്ചാവ് കടത്തുന്നത്. കേരളത്തില്‍ സമീപകാലത്ത് പിടിക്കപ്പെട്ടവരെല്ലാം ഒഡീഷ വഴി കഞ്ചാവ് കേരളത്തിലെത്തിച്ചവരാണ്. ആ കുറ്റത്യത്തിന്റെ വ്യാപ്തി അറിയുന്നതിനായിരുന്നു പാഡേരുവിലേക്ക് ട്വന്റിഫോര്‍ സംഘത്തിന്റെ അപകടംപിടിച്ച യാത്ര.

തോട്ടങ്ങളില്‍ നിന്ന് പാടേരുവരെ ആദിവാസികള്‍ കഞ്ചാവെത്തിച്ചു നല്‍കും. ചന്ത ദിവസങ്ങളില്‍ പാടേരുവിലെത്തുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ഏജന്റുമാരുണ്ടാകും. പാടേരുവില്‍ നിന്ന് വിശാഖപട്ടണം വഴിയുള്ള യാത്രയില്‍ പരിശോധന അടുത്ത കാലത്തായി ശക്തമാണ്. അതുകൊണ്ട് കടത്തുകാര്‍ ഒഡീഷ തെരഞ്ഞെടുക്കുന്നത്.പാടേരുവില്‍ നിന്ന് 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരക്കുവാലി, അവിടെ നിന്നും 18 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ ഒഡീഷ. പകല്‍വെളിച്ചത്തില്‍ പോലും മോഷണവും പിടിച്ചുപറിയും നടക്കുന്ന സ്ഥലമാണിത്. പരിശോധിക്കാന്‍ പൊലീസില്ല എന്നതാണ് ഈ പാത തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

ആന്ധ്രയുടെ അതിര്‍ത്തി വരെ ഓഫ് റോഡ് യാത്രയാണ്. ഒഡീഷയെത്തുന്നതോടെ ടാറിട്ട റോഡാവും. ഒരു ചായക്കട പോലുമില്ലാത്ത വനപ്രദേശമാണിത്. എത്തിച്ചേരുന്നത് ബോഡോ ഗൊല്ലുരുവെന്ന ഒഡീഷയിലെ ട്രൈബല്‍ ഗ്രാമത്തിലാണ്. അവിടെ നിന്ന് 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒഡീഷയുടെ നഗര മേഖലയാവും. അരക്കു വാലി മുതല്‍ ബോഡോ ഗൊല്ലുരു വരെ ഒരിടത്തും പൊലീസ് പരിശോധനയില്ല. പച്ചക്കറി മുതല്‍ പലചരക്കുവരെ കൊണ്ടുവരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചും രഹസ്യ അറകളില്‍ നിറച്ചുമാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്.

പൊലീസിനും പട്ടാളത്തിനും കയറി ചെല്ലാന്‍ സാധിക്കാത്ത മാവോയിസ്റ്റ് നിയന്ത്രിത മേഖലകളില്‍ സുലഭമായി കഞ്ചാവ് കൃഷി ചെയ്യപ്പെടുകയാണെന്ന് ട്വന്റിഫോര്‍ കണ്ടെത്തി. ആന്ധ്രയുടെയും ഒറീസയുടെയും അതിര്‍ത്തി ഗ്രാമങ്ങളില്‍ കഞ്ചാവ് കൃഷിക്കും വിതരണത്തിനും നേതൃത്വം നല്‍കുന്നത് മലയാളികളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളുമാണ് അന്വേഷണത്തിലൂടെ 24 ന്യൂസ് പുറത്തുവിട്ടത്.

Story Highlights: paderu cannabis story 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here