പന്തിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയത് താരം അഭ്യർത്ഥിച്ചതിനാലെന്ന് റിപ്പോർട്ട്

ബംഗ്ലാദേശിനെതിരായ ഏകദിന ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഒഴിവാക്കിയത് താരം അഭ്യർത്ഥിച്ചതിനാലെന്ന് റിപ്പോർട്ട്. പരമ്പരയ്ക്കായി ധാക്കയിലെത്തുമ്പോൾ താരം ക്യാപ്റ്റൻ രോഹിത് ശർമയോടും പരിശീലകൻ രാഹുൽ ദ്രാവിഡിനോടും സംസാരിച്ചു എന്നും അതിൻ്റെ അടിസ്ഥാനത്തിൽ പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. അച്ചടക്ക നടപടി ആയാണ് പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പുതിയ റിപ്പോർട്ട്.
ആദ്യ ഏകദിനത്തിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. 187 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് വിജയം പിടിച്ചെടുത്തത്.
73 റൺസെടുത്ത കെ.എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. പത്താം വിക്കറ്റിൽ മെഹ്ദി ഹസൻ – മുസ്തഫിസുർ റഹ്മാൻ സഖ്യത്തിന്റ 51 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണായകമായത്. മെഹ്ദി ഹസൻ 38 റൺസെടുത്തു. ഷാക്കിബ് അൽ ഹസനാണ് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ പിഴുതത്.
Story Highlights: rishabh pant odi bangladesh team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here