കോണിപ്പടിയില്‍ നിന്ന് കാലിടറി വീണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കോണിപ്പടിയില്‍ നിന്ന് കാല്‍ വഴുതി വീണതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് സംഭവം. വേഗം തന്നെ സുരക്ഷാ ജീവനക്കാര്‍ പുടിനെ പിടിച്ചെഴുന്നേല്‍പ്പിച്ചെന്നും പരുക്ക് ഗുരുതരമല്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
70കാരനായ പുടിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ക്യൂബന്‍ നേതാവ് മിഗ്വല്‍ ഡയസ്-കാനല്‍ വൈ ബെര്‍മുഡെസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വ്ളാഡിമിര്‍ പുടിന്റെ കയ്യുടെ നിറംമാറിയതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം ചര്‍ച്ചാവിഷയമായി തുടങ്ങിയത്. ആ സമയം പുടിന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചെന്നും കസേരയില്‍ മുറുകെ പിടിച്ചിരുന്നെന്നുമായിരുന്നു ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ പുടിന് രക്താര്‍ബുദം ബാധിച്ചെന്നും മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read Also: ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസ് നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്
അതേസമയം യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധം തുടരുകയാണ്. യുക്രൈനുമായുള്ള സമാധാന ചര്‍ച്ചകളില്‍ വ്ളാഡിമിര്‍ പുടിന്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ലെന്ന് യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വിക്ടോറിയ നൂലാന്‍ഡ് ആരോപിച്ചു. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെയും മറ്റ് മുതിര്‍ന്ന യുക്രൈനിയന്‍ ഉദ്യോഗസ്ഥരെയും തലസ്ഥാനമായ കീവില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.
Story Highlights: vladimir putin falls from stairs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here