Advertisement

പ്രണയവിവാഹം കഴിഞ്ഞ് ഒരു മാസം, ഭർതൃവീട്ടിൽ നിന്ന് സ്വർണവുമായി കടന്ന് യുവതി

December 5, 2022
Google News 2 minutes Read

വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് ഭർത്താവിന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശി അഭിനയ (28) ആണ് അറസ്റ്റിലായത്. താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവൻ സ്വർണവും 20,000 രൂപയും പട്ടുസാരിയും അപഹരിച്ച കേസിലാണ് യുവതി അറസ്റ്റിലായത്.

എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് യുവതി. പ്രണയം നടിച്ചാണ് അഭിനയ നടരാജനുമായി ബന്ധം സ്ഥാപിച്ചത്. ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ നടരാജൻ ബേക്കറിയിൽ ജോലി ചെയ്തിരുന്ന അഭിനയയെ ഏതാനും മാസം മുൻപാണ് പരിചയപ്പെടുന്നത്. വീട്ടുകാരറിയാതെയാണ് താൻ വിവാഹം കഴിക്കുന്നതെന്നും അറിഞ്ഞാൽ പ്രശ്‌നമാകുമെന്നും യുവതി നടരാജനെ വിശ്വസിപ്പിച്ചു.

Read Also: ‘കാലമേ….എനിക്ക് പിമ്പേ’; ഓസ്ട്രേലിയൻ പാതയിലൂടെ 2,300 കിലോമീറ്റർ ദൂരം കാറോടിച്ച് മമ്മൂട്ടി

നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഓഗസ്റ്റ് 29നായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി നടരാജൻ തിരിച്ചറിയുന്നത്. തുടർന്ന് താംബരം പൊലീസിൽ പരാതി നൽകി. ഓൾഡ് മഹാബരിപുരത്തെ ഹോസ്റ്റലിലാണ് അഭിനയ താമസിക്കുന്നതെന്ന് മനസിലാക്കിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.

യുവതിയിൽ നിന്ന് നാല് പവൻ ആഭരണങ്ങൾ കണ്ടെടുത്തു. സമാനമായ രീതിയിൽ നാലോളം പേരെ യുവതി കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നവരെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടുകയാണ് പ്രതിയുടെ പ്രധാന വിനോദം. യുവതിക്ക് നിരവധി കാമുകന്മാരുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. അഭിനയയ്‌ക്കൊപ്പം യുവതിയുടെ രണ്ടാം ഭർത്താവ് സെന്തിൽ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടരാജന്റെ പരാതിയിലാണ് നടപടി.

Read Also: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞു

2011ൽ മന്നാർഗുഡി സ്വദേശിയെ വിവാഹം കഴിച്ച അഭിനയ 11 ദിവസത്തിനകം വേർപിരിഞ്ഞു. പിന്നീട് മധുര സ്വദേശിയായ സെന്തിലിനെ വിവാഹം കഴിച്ചു. ഇതിൽ എട്ടുവയസ്സുള്ള ഒരു മകൻ ജനിച്ചു. ഈ ബന്ധത്തിന് ശേഷം അവൾ കേളമ്പാക്കത്ത് നിന്ന് മറ്റൊരാളെ വിവാഹം കഴിച്ചു. 10 ദിവസത്തിന് ശേഷം ആ ബന്ധവും ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് യുവതി നടരാജനെ വിവാഹം കഴിച്ചത്.

Story Highlights: woman escaped with gold from husband house held in chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here