Advertisement

‘സഹകരിച്ച എല്ലാവര്‍ക്കും നന്ദി’; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

December 6, 2022
Google News 2 minutes Read
ahammad devarkovil thanks to support in vizhinjam issue

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി, സഹകരിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് മാത്രം ഒറ്റവാക്കില്‍ മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത്. വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും പൂര്‍ണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിന്‍ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകള്‍ പിന്‍വലിച്ചപ്പോല്‍ കര്‍ഷക സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 8000 രൂപ മാസ വാടകയായി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതില്‍ അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചത്. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര വ്യക്തമാക്കി.

Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

140 ദിവസത്തെ സമരമാണ് ഇതോടെ അവസാനിക്കുന്നത്. സാമുദായിക കലാപത്തിലേക്ക് പോകാതിരിക്കാന്‍ ലത്തീന്‍ സഭ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും യൂജിന്‍ പെരേര പറയുന്നു. സമരം നടത്തിയത് പണത്തിന് വേണ്ടിയല്ലെന്നും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്നും യൂജിന്‍ പെരേര പറയുന്നു.

Story Highlights: ahammad devarkovil thanks to support in vizhinjam issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here