Advertisement

കുവൈറ്റിൽ ആപ്പിൾ പേ സേവനം നാളെ മുതല്‍ ലഭ്യമാകും

December 6, 2022
Google News 3 minutes Read
Apple Pay service Kuwait tomorrow

കുവൈറ്റിൽ ആപ്പിൾ പേ സേവനം നാളെ മുതല്‍ ഔദ്യോഗികമായി നിലവിൽ വരും. ഐഫോണ്‍, ആപ്പിള്‍ വാച്ചുകള്‍ എന്നിവ വഴി പണമടയ്ക്കാം എന്നതിനോടൊപ്പം, ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതില്ലെന്ന സൗകര്യവും ഉപഭോക്താവിനു ലഭിക്കുമെന്ന് അധികൃധർ വ്യക്തമാക്കി. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ( Apple Pay service will be available in Kuwait from tomorrow ).

Read Also: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച ശേഷം ആദ്യമായി യുഎഇ പ്രസിഡന്റ് ഖത്തറിലെത്തി

ധന മന്ത്രാലയം നിഷ്കർഷിച്ച മുഴുവൻ നിബന്ധനകളും സേവനത്തിന് ആവശ്യമായ മറ്റു സാങ്കേതിക പരിശോധനകളും ആപ്പിൾ കമ്പനി പൂർത്തിയാക്കിയ ശേഷമാണ് ഇത് നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ ഓരോ പണ ഇടപാടും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പെയ്മെന്റ് കാർഡ് മറ്റൊരാൾക്ക് കൈമാറാതെയും പേയ്‌മെന്റ് ഉപകരണങ്ങളിൽ സ്പർശിക്കാതെയും, ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധ്യമാകുന്ന പേയ്‌മെന്റ് രീതിയാണ് “ആപ്പിൾ പേ”.

നേരത്തെ കുവൈത്തിൽ സർവീസ് നടത്താൻ ആപ്പിളുമായി ധനമന്ത്രാലയവും ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ധാരണയിലെത്തിയിരുന്നു. നിലവിൽ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകും. ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ആപ്പിൾ പേ സേവനം ഉപയോഗിക്കാൻ സാധിക്കും.

Story Highlights: Apple Pay service will be available in Kuwait from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here