സ്വകാര്യ സ്കൂളിൻ്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ആലുവയിൽ സ്വകാര്യ സ്കൂളിൻ്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ആലുവ കരുമ്പുംകാലിൽ വീട്ടിൽ എബി വർഗീസിന്റെ മകൻ ആദിക് ജോൺ എബിയാണ് (12) മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ( boy falls from the fourth floor of school died ).
Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ
അപകടത്തെ തുടർന്ന് അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ മരണം ഇന്ന് വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത്. ഒന്നര മാസം മുമ്പാണ് ആലുവ ജീവാസ് പബ്ലിക് സ്കൂളിൻ്റെ രണ്ടാം നിലയിൽ നിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റത്. മാതാവ് ലിനോയുടെയും എബി യുടെയും വിവാഹം കഴിഞ്ഞ് 13 വർഷത്തിന് ശേഷമുണ്ടായ ഏക കുട്ടിയായിരുന്നു ആദിക്.
സുഹൃത്തിൻ്റെ കൈയ്യിൽ നിന്ന് ഷെയ്ഡില്‍ വീണ ചോദ്യ പേപ്പർ എടുത്ത് നൽകാൻ ചാടിയിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൂണ്ടി മാർത്തോമ പള്ളിയിൽ സംസ്കരിക്കും.
Story Highlights: boy falls from the fourth floor of school died
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!