സ്ത്രീധനത്തിന്റെ പേരിൽ പീഡനം; ദൃശ്യങ്ങൾ പുറത്തുവിട്ട് യുവതി

തിരുവനന്തപുരത്ത് സ്ത്രീധനത്തിന്റെ പേരിൽ പീഡനം. ദൃശ്യങ്ങൾ പുറത്തുവിട്ട് യുവതി. വെഞ്ഞാറമ്മൂട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി പുറത്തു വിട്ടത്.
വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ക്രൂരമർദനവും മാനസിക പീഡനവുമെന്ന് യുവതി പറഞ്ഞു. കൈ കൊണ്ടും കമ്പ് കൊണ്ടും മർദിച്ചു. ഭർത്താവിന്റെ മാതാവ് ചൂട് ചായ മുഖത്തൊഴിച്ചു. ഭർത്താവ് മദ്യപിച്ചെത്തി സ്ഥിരമായി മർദിക്കുന്നുവെന്നും യുവതി പരാതി ഉന്നയിക്കുന്നു.
ലൈംഗികമായി പീഡിപ്പിച്ചു. മകളുടെ മുന്നിൽ വെച്ചു ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചു. പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഭർത്താവിനെതിരെ കേസെടുത്തതല്ലാതെ രാഷ്ട്രീയ സ്വാധീനത്താൽ ഭർത്താവിന്റെ മാതാവിനെയും സഹോദരിയെയും ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു. പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നില്ലെന്നും കേസ് ആട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Harassment over dowry; woman released footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here