‘അംബേദ്കറുടെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകി’: പ്രധാനമന്ത്രി

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അംബേദ്കറുടെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ജനങ്ങളിൽ പ്രതീക്ഷ നൽകിയെന്ന് മോദി പറഞ്ഞു.
‘ഡോ. ബാബാസാഹെബ് അംബേദ്കറെയും നമ്മുടെ രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനത്തെയും അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകി, ഇന്ത്യയ്ക്ക് ഇത്രയും വിപുലമായ ഒരു ഭരണഘടന നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഒരിക്കലും മറക്കാനാവില്ല’ – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
On Mahaparinirvan Diwas, I pay homage to Dr. Babasaheb Ambedkar and recall his exemplary service to our nation. His struggles gave hope to millions and his efforts to give India such an extensive Constitution can never be forgotten. pic.twitter.com/WpCjx0cz7b
— Narendra Modi (@narendramodi) December 6, 2022
രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, മറ്റ് നേതാക്കൾ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി പാർലമെന്റ് വളപ്പിലെ ബി.ആർ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരും ആദരാഞ്ജലികൾ അർപ്പിച്ചു.
Story Highlights: PM Modi’s Tribute To BR Ambedkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here