Advertisement

വിഴിഞ്ഞം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും

December 6, 2022
Google News 2 minutes Read

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവും സർക്കാർ നടപടികളിലുള്ള എതിർപ്പും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ശൂന്യ വേളയിൽ അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തതിലുള്ള പ്രതിഷേധവും പ്രതിപക്ഷം സഭയിൽ ഉയർത്തും.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബിൽ നാളെ സഭയിൽ വരാനിരിക്കെ, ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യുഡിഎഫിലും ചർച്ചകൾ ഉണ്ടാകും.

അതേസമയം, വിഴിഞ്ഞം പ്രശ്നപരിഹാരത്തിനുളള സർക്കാർ നിർദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും. രാവിലെ വൈദികരുടെ സമ്മേളനും പിന്നാലെ സമരസമിതിയുടെ വിപുലമായ യോഗവും നടക്കും. ഒത്തുതീർപ്പ് നിർദേശങ്ങളിൽ ധാരണയായാൽ മന്ത്രസഭ ഉപസമിതി സമരക്കാരുമായി ചർച്ച നടത്തും.

Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ അതിരൂപതയുടെ നിലപാടാണ് സമവായ നീക്കങ്ങളുടെ ഗതി നിർണയിക്കുക. തീരശോഷണം പഠിക്കാനുളള വിദഗ്ധസമിതിയിൽ സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്തണം, സിഎസ്ആർ ഫണ്ടില്ലാതെ തന്നെ വാടകത്തുക കൂട്ടിനൽകണം എന്നീ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചെർന്ന മന്ത്രിതല സമിതി അംഗീകരിച്ചിരുന്നില്ല. വിദഗ്ധസമിതിയെ നിയോഗിച്ച് കഴിഞ്ഞെന്നും സമരക്കരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയാറാക്കാമെന്നുമാണ് സർക്കാർ നിലപാട്. ഇന്നലത്തെ ചർച്ചയ്ക്കുശേഷം തീരുമാനങ്ങൾ ചീഫ് സെക്രട്ടറി അറിയിച്ചതോടെ സമരസമിതി കൂടിയാലോചനകൾക്ക് ഇന്നു വൈകിട്ട് വരെ സമയം തേടുകയായിരുന്നു. ഏഴ് ആവശ്യങ്ങളിൽ ആറിലും വ്യക്തമായി ഉറപ്പു ലഭിച്ചാൽ തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിന്മാറുമെന്നാണ് സൂചന. ഇന്ന് ചേരുന്ന വൈദികരുടെ യോഗവും സമരസമിതി യോഗവും സമവായ നിർദേശങ്ങൾ ചർച്ച ചെയ്യും. ഒത്തു തീർപ്പ് നിർദേശങ്ങൾ സമരസമിതി അംഗീകരിച്ചാൽ മന്ത്രിസഭാ ഉപസമിതി വൈകിട്ട് സമരക്കാരുമായി ചർച്ച നടത്തും.

Story Highlights: Vizhinjam will be raised by the opposition in the assembly today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here