വിഴിഞ്ഞം പദ്ധതിക്ക് സുരക്ഷ ലഭിച്ചില്ല; അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് പരാതിപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞം സമരത്തിനെതിരായ സര്‍ക്കാര്‍ നടപടി പ്രഹസനം മാത്രമാണെന്നും പ്രദേശത്തേക്ക് കേന്ദ്രസേനയുടെ സംരക്ഷണമില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ അറിയിച്ചിരുന്നു. അതേസമയം സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നിലവില്‍ വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായിട്ടുണ്ട്. (high court will consider adani group plea on vizhinjam port today)
തുറമുഖ നിര്‍മ്മാണ പ്രദേശമടങ്ങുന്ന സുരക്ഷാ മേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. വിഴിഞ്ഞത്ത് പദ്ധതി തടസപ്പെടുത്തി സംഘര്‍ഷമുണ്ടാക്കിയ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന് നേരെ അദാനി ഗ്രൂപ്പിന്റെ വിമര്‍ശനങ്ങള്‍.
Read Also: വിഴിഞ്ഞം പദ്ധതി നടത്തിപ്പിനൊപ്പം സമരസമിതിയുടെ ആവശ്യങ്ങളും നടപ്പിലാക്കണം: സമാധാന ദൗത്യസംഘം
വിഴിഞ്ഞത്ത് കേന്ദ്രസേന എത്തുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസിലെ പ്രതികളാക്കിയിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
Story Highlights: high court will consider adani group plea on vizhinjam port today