അറിയാം ആവേശം ചോരാതെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും ആദ്യം; സമഗ്ര കവറേജുമായി ട്വൻറിഫോർ

ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് രാജ്യത്തിൻറെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെടുന്ന മണിക്കൂറുകളാണ് വരാനിരിക്കുന്നത്. വോട്ടെണ്ണുന്നതിന് മുൻപുള്ള രാഷ്ട്രീയ വിശകലനങ്ങൾ മുതൽ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പ്രതികരണങ്ങൾ വരെയുള്ള തെരഞ്ഞെടുപ്പിന്റെ എല്ലാ ആവേശവും പ്രേക്ഷകരിലേക്കെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ട്വൻറി ഫോർ ഒരുക്കിയിരിക്കുകയാണ്. (24 news himachal pradesh, gujrat election result live coverage )
ഓരോ മണ്ഡലത്തിലേയും ലീഡ് നിലയും പാർട്ടികളുടെ പ്രകടനവും ഒറ്റനോട്ടത്തിൽ പ്രേക്ഷകർക്ക് മനസിലാക്കുന്നതിന് ട്വൻറി ഫോറിന്റെ മാജിക് സ്‌ക്രീൻ തയ്യാറായി കഴിഞ്ഞു. ഫലം പുറത്ത് വരുന്നതിനനുസരിച്ച് തത്സമയ വിവരങ്ങൾ ട്വൻറി ഫോറിൽ കാണാൻ സാധിക്കും.
Read Also: ബിജെപി തുടരുമോ? ഗുജറാത്ത് ആർക്കൊപ്പം, ഹിമാചലിലും ഇന്ന് വോട്ടെണ്ണൽ; ജനവിധി ഇന്നറിയാം
8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ട്വൻറി ഫോറിലൂടെ ലീഡ് നിലയും ഫലവും ഏറ്റവുമാദ്യം പ്രേക്ഷകർക്ക് മനസിലാക്കാം. രണ്ട് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ ഒരേസമയം ട്വൻറി ഫോറിന്റെ മാജിക് സ്‌ക്രീനിൽ ദൃശ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് തത്സമയ വിവരങ്ങൾ നൽകാൻ ട്വൻറി ഫോറിന്റെ വിദഗ്ദരായ റിപ്പോർട്ടറുമാരും തയ്യാറായി കഴിഞ്ഞു.
Story Highlights: 24 news himachal pradesh, gujrat election result live coverage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here