ഹിമാചലില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റില്ലെന്ന് എഐസിസി

ഹിമാചലിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുമെന്ന വാര്‍ത്ത തള്ളി എഐസിസി നിരീക്ഷകര്‍. ഓപ്പറേഷന്‍ താമര തടയാന്‍ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുമെന്ന വാര്‍ത്ത കോണ്‍ഗ്രസ് തള്ളി. ദൂപീന്ദര്‍ സിംഗ് ഹൂഡ, ഭൂപേഷ് ബഘേല്‍ എന്നിവര്‍ എംഎല്‍എമാരെ കാണും.
ഹിമാചല്‍ പ്രദേശില്‍ നേടിയത് ചരിത്രവിജയമെന്ന് പിസിസി അധ്യക്ഷ പ്രതിഭ സിംഗ്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ വികസന നേട്ടങ്ങളുടെ അംഗീകാരമാണെന്നും പ്രതിഭ പറഞ്ഞു.
ഒടുവിലെ സൂചനകള്‍ പ്രകാരം, 39 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 26 ഇടത്തുമാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. മൂന്നിടത്ത് സ്വതന്ത്രന്മാരാണ് മുന്നില്‍. 68 നിയമസഭാ മണ്ഡലങ്ങളുള്ള ഹിമാചലില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം 35 സീറ്റുകളാണ്.
ഇതിനിടെ സ്വതന്ത്ര എംഎല്‍എമാരെ ചാക്കിടാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നുപേരാണ് സ്വതന്ത്രരായി വിജയിച്ചിട്ടുള്ളത്. വിജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ ആശിഷ് ശര്‍മ്മ, സ്വതന്ത്രന്‍മാരായ കെ.എല്‍.താക്കൂര്‍, ഹോഷിയാര്‍ സിംഗ് എന്നിവരെ ഒപ്പം നിര്‍ത്താനാണ് ബിജെപി നീക്കം.
Story Highlights: AICC will not shift MLAs to resorts in Himachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here