ഗുജറാത്തിൽ ചരിത്ര വിജയമുറപ്പിച്ച് ബി.ജെ.പി; വിജയാഘോഷങ്ങൾ തുടങ്ങി പ്രവർത്തകർ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമുറപ്പിച്ച് ബി.ജെ.പി. അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. നൃത്തം ചെയ്തും, പടക്കം പൊടിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്. എക്സിറ്റ് പോളുകള്‍ ശരിവച്ച് ഏഴാം തവണയും അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. 2002 ലെ തെരഞ്ഞെടുപ്പിൽ 127 സീറ്റുകളുടെ മുൻ റെക്കോർഡ് ബിജെപി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്.
ഗുജറാത്തിൽ നിന്ന് കോൺഗ്രസിനെ തുടച്ചുനീക്കിയെന്ന് ബിജെപി പ്രതികരിച്ചു. “ഗുജറാത്തിൽ ബിജെപി വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സംസ്ഥാനത്ത് 150-ലധികം സീറ്റുകൾ കാവി പാർട്ടി നേടും”-ബിജെപി പ്രവർത്തകൻ പറഞ്ഞു. “ഗുജറാത്തിൽ കോൺഗ്രസ് ഇല്ല, പാർട്ടി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു”-കോൺഗ്രസിനെ പരിഹസിച്ച് ബിജെപി അനുഭാവി പറഞ്ഞു. ഗുജറാത്തിൽ എവിടെയും കോൺഗ്രസിനെ കാണില്ലെന്നും ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് വോട്ടൊന്നും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: BJP Begins Celebrations At Its Gujarat Headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here