Advertisement

റിസ്‌ക് വേണ്ട; ഓപ്പറേഷന്‍ താമരയ്‌ക്കെതിരെ ഹിമാചലില്‍ കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി തയാര്‍

December 8, 2022
Google News 3 minutes Read

മാറിമാറിയുള്ള ഭരണമെന്ന കാലങ്ങളായി പിന്തുടര്‍ന്നുപോകുന്ന ട്രെന്‍ഡിനൊപ്പം തന്നെ ഹിമാചല്‍ പ്രദേശ് നില്‍ക്കുമെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ അടിവരയിട്ട് പറയുന്നുണ്ട്. വിധി അനുകൂലമായില്ലെങ്കില്‍ പല സംസ്ഥാനങ്ങളിലും പയറ്റിയ ഓപ്പറേഷന്‍ ലോട്ടസ് ബിജെപി പുറത്തെടുക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തില്‍ ഒരു പ്ലാന്‍ ബി കോണ്‍ഗ്രസ് തയാറാക്കിയെന്നാണ് സൂചന. (congress plan b against operation lotus in himachal pradesh)

ഹിമാചല്‍ പ്രദേശില്‍ കരുതലോടെ നീങ്ങാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലം കോണ്‍ഗ്രസിന് അനുകൂലമെങ്കില്‍ എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് നീക്കം നടക്കുന്നത്. വിജയിക്കുന്ന എംഎല്‍എമാര്‍ ഉടനടി ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഡയുമായി ബന്ധപ്പെടണം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനേയും ജയിച്ച എംഎല്‍എമാരെ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ചുമതലപ്പെടുത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്.

Read Also: അറിയാം ആവേശം ചോരാതെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും ആദ്യം; സമഗ്ര കവറേജുമായി ട്വൻറിഫോർ

എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ ചലനമുണ്ടാക്കാന്‍ കഴിയാതെ വരികയും ഗുജറാത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്നതാണ് ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഭയം. കഴിഞ്ഞ 30 വര്‍ഷമായി, 1982 മുതല്‍ സംസ്ഥാനത്ത് പാര്‍ട്ടികള്‍ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭാരത് ജോഡോ യാത്രയില്‍ തിരക്കിലായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിന് ഉണ്ട്.

Story Highlights: congress plan b against operation lotus in himachal pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here