‘പൊള്ളയായ വാഗ്ദാനങ്ങൾ ഗുജറാത്ത് നിരസിച്ചു’- അമിത് ഷാ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ താമര വിരിയുക മാത്രമല്ല, ബിജെപി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ബിജെപി ക്യാമ്പുകളിൽ ആഘോഷത്തിൻ്റെ അലയൊലികൾ നിറഞ്ഞിരുന്നു. ആഘോഷങ്ങളിൽ പങ്കുചേർന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ചു.
‘സൗജന്യങ്ങളുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയം നടത്തുന്നവരെ തള്ളിപ്പറഞ്ഞ്, വികസനവും ജനക്ഷേമവും മുഖമുദ്രയാക്കിയ നരേന്ദ്രമോദിയുടെ ബിജെപിക്ക് ഗുജറാത്ത് അഭൂതപൂർവമായ ജനവിധി നൽകി. സ്ത്രീകളായാലും യുവാക്കളായാലും കർഷകരായാലും എല്ലാ വിഭാഗവും പൂർണ്ണഹൃദയത്തോടെ ബിജെപിക്കൊപ്പമാണെന്ന് ഈ വൻ വിജയം തെളിയിച്ചു. റെക്കോർഡ് ഭൂരിപക്ഷം നൽകിയ ഗുജറാത്തിലെ ജനങ്ങൾക്ക് നന്ദി’- അമിത് ഷാ ട്വീറ്റ് ചെയ്തു.
गुजरात ने खोखले वादे, रेवड़ी व तुष्टिकरण की राजनीति करने वालों को नकार कर विकास और जनकल्याण को चरितार्थ करने वाली @narendramodi जी की भाजपा को अभूतपूर्व जनादेश दिया है।
— Amit Shah (@AmitShah) December 8, 2022
इस प्रचंड जीत ने दिखाया है कि हर वर्ग चाहे महिला हो, युवा हो या किसान हो सभी पूरे दिल से भाजपा के साथ हैं।
‘ഗുജറാത്ത് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ മോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ വികസനത്തിന്റെ എല്ലാ റെക്കോർഡുകളും ബിജെപി തകർത്തു. ഇന്ന് ഗുജറാത്തിലെ ജനങ്ങൾ ബിജെപിയെ അനുഗ്രഹിക്കുകയും വിജയത്തിന്റെ എല്ലാ റെക്കോർഡുകളും തർക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ വികസന മാതൃകയിലുള്ള പൊതുസമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെ വിജയമാണിത്.’ – അമിത് ഷാ കൂട്ടിച്ചേർത്തു.
Story Highlights: Gujarat Rejected Those Who Promised Freebies: Amit Shah