Advertisement

ഹിമാചലിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമെടുക്കുക ഹൈക്കമാൻഡ്; പിസിസി അധ്യക്ഷ പ്രതിഭ സിങ്

December 8, 2022
Google News 2 minutes Read
Himachal Pradesh Election Victory Pratibha Singh Reaction

ഹിമാചൽ പ്രദേശിലെ വിജയം വീരഭദ്രസിംഗിന്റെ വികസനത്തിനുള്ള അംഗീകാരമാണെന്ന് പിസിസി അധ്യക്ഷ പ്രതിഭ സിങ്ങ് ട്വന്റി ഫോറിനോട് പറഞ്ഞു. ചരിത്രവിജയം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നു. വീരഭദ്ര സിംഗിന്റെ പാരമ്പര്യം കാക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമെടുക്കുക ഹൈക്കമാൻഡാണ്. പഴയ പെൻഷൻ പദ്ധതി ആദ്യ ക്യാബിനറ്റിൽ തന്നെ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പിസിസി അധ്യക്ഷ പ്രതിഭ സിങ്ങ് വ്യക്തമാക്കി. ( Himachal Pradesh Election Victory Pratibha Singh Reaction ).

ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രം​ഗത്തെത്തി. പാ‍ർട്ടിയുടെ വിജയത്തിനായി പരിശ്രമിച്ച ഓരോ പ്രവർ‍ത്തകരെയും നേതാക്കളെയും അഭിനന്ദിക്കുകയാണ്. അവരോരുത്തരുടേയും പ്രവർത്തനമാണ് ഈ വിജയത്തിന് കാരണമായത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഹിമാചലിൽ വിജയത്തിന് സഹായകരമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും, പ്രിയങ്കാ ഗാന്ധിയുടെ പ്രയത്നവും വിജയത്തിന് ഘടകങ്ങളായെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.

നിലവിൽ 40 സീറ്റുകൾ നേടിയ കോൺഗ്രസ് സംസ്ഥാനത്ത് സ‍ർക്കാർ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും മുന്നിൽ നിന്നും നയിച്ചത് പ്രതിഭാ സിംഗായിരുന്നു. ഭാരത് ജോഡോ യാത്രയുമായി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ കഴിഞ്ഞിരുന്നില്ല.

രാഹുൽ ഗാന്ധി ഒരു തവണ പ്രചാരണത്തിനെത്തിയ ഗുജറാത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ പ്രിയങ്ക രംഗത്തെത്തിയ ഹിമാചലിൽ കോൺഗ്രസിന് ഭരണം തിരിച്ചുപിടിക്കാനായി. ബിജെപിയും കോൺഗ്രസും ഹിമാചലിൽ 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയിരുന്നു. 67 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ടായിരുന്നു. 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 40 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഐഎം ഒരു സീറ്റുമാണ് നേടിയത്. ഗുജറാത്തിലെ വൻ തോൽവിയിലും കോൺഗ്രസിന് ആശ്വാസം നൽകുന്നതാണ് ഹിമാചലിലെ വിജയം. പ്രിയങ്ക ഗാന്ധിയെ താരപ്രചാരകയാക്കിയാണ് കോൺഗ്രസ് ഹിമാചലിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തന്ത്രം ഫലം കണ്ടുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

Story Highlights: Himachal Pradesh Election Victory Pratibha Singh Reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here