വിജയം എന്‍റെ മാത്രമല്ല, എല്ലാവരുടെയും; കന്നിയങ്കത്തിൽ ജയമുറപ്പിച്ച് റിവാബ ജഡേജ

കന്നിയങ്കത്തിൽ വിജയം ഉറപ്പിച്ച് റിവാബ ജഡേജ. ഗുജറാത്തിലെ ജാംനഗർ നോർത്ത് മണ്ഡലത്തിൽ 31,333 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് റിവാബ. ആംആദ്മി സ്ഥാനാർത്ഥി കർഷൻഭായ് കർമൂർ 30,000ത്തിനടുത്ത് വോട്ടുകൾ നേടിയാണ് കോൺഗ്രസിനെ അട്ടിമറിച്ച് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസിന് വേണ്ടി ബിപേന്ദ്രസിൻ ചതുർസിൻ ജഡേജയായിരുന്നു മത്സരിച്ചത്. അദ്ദേഹം 19,678 വോട്ടുകൾ മാത്രമാണ് നേടിയത്.
”എന്നെ സന്തോഷത്തോടെ ഒരു സ്ഥാനാർഥിയായി സ്വീകരിച്ചവർ, എനിക്കായി പ്രവർത്തിച്ചവർ, ആളുകളുമായി ബന്ധം സ്ഥാപിച്ചവർ – എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇത് എന്‍റെ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും വിജയമാണ്” റിവാബ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 27 വർഷമായി ബി.ജെ.പി ഗുജറാത്തിൽ പ്രവർത്തിച്ച രീതിയിലും ഗുജറാത്ത് മോഡൽ സ്ഥാപിച്ചതിലും ബി.ജെ.പിക്കൊപ്പം വികസന യാത്ര മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജനങ്ങൾ കരുതുന്നു. ഗുജറാത്ത് ബി.ജെ.പിക്കൊപ്പമായിരുന്നു, അവർക്കൊപ്പമാണ് തുടരുക”- റിവാബ വ്യക്തമാക്കി.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവാബ. ഡിസംബര്‍ 1നാണ് ജാംനഗറില്‍ തെരഞ്ഞെടുപ്പ് നടന്നത്. സിറ്റിങ് എം.എല്‍.എയായ മേരുഭ ധർമേന്ദ്രസിങ് ജഡേജയെ ഒഴിവാക്കിയാണ് 2019ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന റിവാബയെ സ്ഥാനാര്‍ഥിയാക്കിയത്.
Story Highlights: Rivaba Jadeja on BJP’s big win in Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here