Advertisement

“ഞാൻ പ്രചാരണം പോലും നടത്തിയിട്ടില്ല, ഒന്നും പറയാൻ കഴിയില്ല”; ഗുജറാത്ത് തോൽവിലയിൽ തരൂർ

December 8, 2022
Google News 1 minute Read

ഗുജറാത്തിൽ കോൺഗ്രസിന്റെ എക്കാലത്തെയും മോശം പ്രകടനത്തെക്കുറിച്ച് പ്രതികരണവുമായി ശശി തരൂർ എംപി. പരാജയത്തിന്റെ ഉത്തരവാദിത്തം ആം ആദ്മി പാർട്ടിക്കാണെന്ന് തരൂർ പ്രതികരിച്ചു. ഹിമാചലിൽ കോൺഗ്രസിന്റെ പ്രകടനം മികച്ചതാണെന്നും ഭരണ വിരുദ്ധതയാണ് പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിൽ താൻ പ്രചാരണം നടത്തിയിരുന്നില്ല, പ്രചാരക പട്ടികയിൽ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം എൻഡിടിവിയോട് പ്രതികരിച്ചു. ഹിമാചലിലെ ഭരണ വിരുദ്ധ വികാരം കോൺഗ്രസിന് അനുകൂലമായി. എന്നാൽ ഗുജറാത്തിൽ അത് പ്രവർത്തിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ എഎപിക്ക് കഴിഞ്ഞു. ഗുജറാത്തിലെ കോൺഗ്രസ് പരാജയത്തിൻ്റെ ഉത്തരവാദിത്തം ആം ആദ്മി പാർട്ടിക്കാണെന്നും തരൂർ വ്യക്തമാക്കി.

അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ വൻ ഭൂരിപക്ഷത്തോടെ 7 ആം തവണയും സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം കാഴ്ചവച്ച കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ നിഷ്പ്രഭരായി മാറുകയും ചെയ്തു. നാണംകെട്ട തോൽവിക്ക് പിന്നാലെ പാർട്ടിയിൽ അസ്വാരസ്യങ്ങൾ രൂക്ഷമാണ്.

പാർട്ടിയുടെ ഗുജറാത്ത് ഇൻചാർജ് ഡോ. രഘു ശർമ്മ ധാർമികതയുടെ പേരിൽ രാജിവച്ചു. പാർട്ടിയുടെ തോൽവി സമ്മതിച്ച് ശർമ്മ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് അയച്ചു. മറുവശത്ത് ഗുജറാത്തിലെ ജനങ്ങൾ നൽകിയ ജനവിധി പാർട്ടി അംഗീകരിക്കുന്നുവെന്നും തോൽവിയുടെ കാരണം കണ്ടെത്താൻ ശ്രമിക്കുമെന്നും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ വ്യക്തമാക്കി.

Story Highlights: Shashi Tharoor responds to Gujarat Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here