Advertisement

16 കാരവനുകളിലായി 31 അംഗങ്ങൾ; കാരവനിലെത്തിയ ലോകസഞ്ചാരികളെ സ്വീകരിച്ച് കേരളം

December 8, 2022
Google News 2 minutes Read

കാരവനിലെത്തിയ ലോകസഞ്ചാരികളെ സ്വീകരിച്ച് കേരളം.16 കാരവനുകളിലായി 31 അംഗങ്ങളാണ് കേരളത്തിന്റെ മനോഹാരിതയെ അടുത്തറിയാൻ എത്തിയത്. ജർമ്മനി, സ്വിറ്റ്‌സർലാൻഡ് എന്നിവിടങ്ങളിൽ നിന്നും ലോകം കാണാൻ തിരിച്ച സഞ്ചാരികൾ ഡിസംബർ നാലിന് കേരളത്തിൽ എത്തി. ഒരുവർഷം കൊണ്ട് 18 രാജ്യങ്ങൾ സന്ദർശിക്കാനാണ് ഇവരുടെ തീരുമാനം. ഓസ്ട്രേലിയയിൽ യാത്ര അവസാനിക്കും.(world caravan tourists welcomed in kerala)

ലോക സഞ്ചാര ഭൂപടത്തിൽ കേരളത്തെ ഉൾപ്പെടുത്തിയതിൽ അഭിമാനമുണ്ടെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. 16 കാരവൻ വാഹനങ്ങളിലായി 31 അംഗ സംഘത്തോടെ ലോകം കാണാൻ തിരിച്ചവരാണ് ഇവർ. ഒരു വർഷം സമയമെടുത്ത് 17 രാജ്യങ്ങൾ കണ്ട് 50000 കിലോമീറ്റർ താണ്ടുക എന്നതാണ് സഞ്ചാരികളുടെ ലക്ഷ്യം.

Read Also: ആ ചിത്രം അവരെ ഭയപ്പെടുത്തി: നടന്നത് ക്രൂരമർദനം; തലയിൽ രക്തസ്രാവം, നെഞ്ചിൽ നീർക്കെട്ട്; വെള്ള പോലും ഇറക്കാനാകാതെ അപർണ

ഡിസംബർ നാലിന് കേരളത്തിൽ എത്തിയ വിദേശ സംഘം ആദ്യം എത്തിയത് ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനായാണ്. തനി നാടൻ ഭക്ഷണം കഴിച്ചും, ഹൗസ് ബോട്ടിൽ കറങ്ങിയും, ചിത്രങ്ങൾ പകർത്തിയും ദൈവത്തിന്റെ സ്വന്തം നാടിനെ സംഘം അടുത്തറിഞ്ഞു.ജർമ്മനി, സ്വിസർലാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് യാത്രതിരിച്ചത്.

കിടക്കുന്നതിനും ഭക്ഷണമുണ്ടാകുന്നതിനും കാരവൻ വാഹനത്തിലെ യാത്ര സുരക്ഷിതമായതിനാൽ മടുപ്പ് തോന്നില്ല. നിലവിൽ അഞ്ച് രാജ്യങ്ങൾ പിന്നിട്ട സംഘം റോഡ് മാർഗത്തിലൂടെയാണ് ഇന്ത്യയിൽ എത്തിയത്.കൊവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ വലിയ തോതിലുള്ള വരവ് പ്രതീക്ഷിക്കുന്ന കേരളത്തിന് ആഗോള യാത്രാ സംഘത്തിന്റെ സന്ദർശനം പ്രതീക്ഷ പകരുന്നതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Story Highlights: world caravan tourists welcomed in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here