ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം തടഞ്ഞ കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കാൻ കോർപറേഷൻ

കോഴിക്കോട് ആവിക്കൽ തോട്ടിലെ ശുചി മുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് കോർപറേഷൻ. പ്രദേശവാസി നൽകിയ ഹർജിയിലാണ് മുൻസിഫ് കോടതി താത്ക്കാലികമായി നിർമാണം തടഞ്ഞത്. കോതിയിലെ പ്ലാന്റ് നിർമാണത്തിന് അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമരസമിതി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.
പ്രദേശവാസിയായ സക്കീർ ഹുസൈൻ നൽകിയ ഹർജിയിലാണ് നിർമാണം തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിനെതിരെ മേൽ കോടതിയിൽ അപ്പീൽ നൽകുമെന്ന് മേയർ പറഞ്ഞു.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ഇതിനിടയിൽ കോതിയിൽ നടക്കുന്ന നിർമാണത്തിനെതിരെ പ്രദേശവാസികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കല്ലായി പുഴയുടെ വീണ്ടെടുപ്പിന് ഈ പദ്ധതി സഹായിക്കുമെന്ന നിരീക്ഷണത്തോട് കൂടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്ലാന്റ് നിർമാണത്തിന് അനുമതി നൽകിയത്. ഇതിനെത്തുടർന്നാണ് കോർപറേഷൻ കോതിയിൽ നിർമാണം ആരംഭിച്ചത്. ഇതിനെതിരെ കനത്ത ജനകീയ പ്രതിഷേധം ഉയർന്നു. കണ്ടൽകാട് ഉൾപ്പടെയുള്ള തീര മേഖലയിലെ ആവാസ വ്യവസ്ഥ തകർക്കുന്നു എന്ന വാദം ഉയർത്തിയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
Story Highlights: avikalthodu; Corporation to approach higher court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here