ഭൂമിയിലെ ഏറ്റവും വലിയ നഗരം….എളിമയുള്ള നേതാക്കള്‍.. ദുബായി ഭരണാധികാരിയെ പ്രശംസിച്ച് ബ്രിട്ടീഷ് ബോക്‌സര്‍ തം ഖാന്‍

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള മനോഹര അനുഭവം പങ്കുവച്ച് ബ്രിട്ടീഷ് ബോക്‌സര്‍ തം ഖാന്‍. തന്റെ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാന്‍ ദുബായിലെ ഒരു പ്രശസ്ത റെസ്റ്റോറന്റിലെത്തിയപ്പോള്‍ അവിടെ യുഎഇ വൈസ് പ്രസിഡന്റും ചില അതിഥികള്‍ക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തം ഖാന്‍ ട്വിറ്ററില്‍ പറഞ്ഞു.
തന്റെ തൊട്ടടുത്തുള്ള ടേബിളിലായിരുന്നു ദുബായ് ഭരണാധികാരി ഇരുന്നത്. ഈ ഭൂമിയിലെ ഏറ്റവും വലിയ നഗരമാണ് ദുബായി. എളിമയുള്ള നേതാക്കള്‍…ആളുകള്‍ നിങ്ങളെ ബഹുമാനിക്കുമ്പോള്‍ സുരക്ഷ ആവശ്യമായി വരില്ല. തം ഖാന്‍ ട്വീറ്റ് ചെയ്തു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അതിഥികള്‍ക്കൊപ്പമിരുന്ന് സാധാരണക്കാരനെ പോലെ ഭക്ഷണം കഴിക്കുന്നത് കണ്ട ചിലര്‍, അത് ഫോട്ടോ എടുക്കാനും ശ്രമിച്ചിരുന്നു. തന്നെ പോലെ ആരുമല്ലാത്ത ഒരാളോട് ആ നേതാവിന്റെ ഹൃദയ സ്പര്‍ശിയായ പെരുമാറ്റം അതിശയകരമായിരുന്നുവെന്ന് തം ഖാന്‍ പറഞ്ഞു.
Read Also: 2023-25 സാമ്പത്തികവർഷത്തേക്കുള്ള ദുബായ് ബജറ്റിന് അംഗീകാരം
‘ആളുകള്‍ക്ക് നന്മ ചെയ്യുന്ന ഒരു വ്യക്തിയാണദ്ദേഹം. അദ്ദേഹം യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കപ്പെടുന്നത് അതുകൊണ്ടാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്നായിരുന്നു അത്.ദുബായി എന്ന ഈ വലിയ നഗരത്തിലാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ കുട്ടികളെ ഈ മനോഹര നഗരത്തില്‍ വളര്‍ത്താനും ആഗ്രഹിക്കുന്നു….’ തം ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: british boxer tam khan about uae vice president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here