Advertisement

ശബരിമല ഡ്യൂട്ടിക്കിടയിൽ അതിമനോഹര ആലാപനവുമായി പോലീസുകാരൻ; വൈറലായി വിഡിയോ

December 9, 2022
Google News 1 minute Read

സോഷ്യൽ മീഡിയയിലൂടെ നിരവധി വിഡിയോകൾ നമ്മൾ ദിവസവും കാണാറുണ്ട്. നമ്മുടെ കഴിവുകളും കലാവാസനകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഏറ്റവും നല്ല വേദിയാണ് ഇന്ന് സോഷ്യൽ മീഡിയ രാവും പകലുമില്ലാതെ നാടിന് കാവലാകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥർന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ശബരിമല ഡ്യൂട്ടിക്കിടെയിൽ അതിമനോഹര ആലാപനത്തിലൂടെ ശ്രദ്ധനേടുകയാണ് ഈ പോലീസുകാരൻ. ദേശീയ മാധ്യമങ്ങൾ വരെ ഈ കാക്കിക്കുള്ളിലെ കലാകാരനെ ഏറ്റെടുത്തുകഴിഞ്ഞു. എ ആർ റഹ്മാൻ രചിച്ച ജനപ്രിയ ഗാനത്തിന്റെ ശ്രുതിമധുരമായ ആലാപനം കൊണ്ട് ഹൃദയം കീഴടക്കുകയാണ് ഈ മലയാളി പോലീസുകാരൻ.കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈൽ പങ്കുവെച്ച വിഡിയോ, 2006-ൽ പുറത്തിറങ്ങിയ സില്ലന് ഒരു കാതൽ എന്ന ചിത്രത്തിലെ മുൻപേ വാ എന്ന ഗാനമാണ് ജിബിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ പാടുന്നത്.

‘ശബരിമല നിലയ്ക്കൽ കണ്ട്രോൾ റൂം ഡ്യൂട്ടിയുടെ ഇടവേളയിൽ സഹപ്രവർത്തകൻ ജിബിൻെറ “മുൻപേ വാ.. എൻ അൻപേ വാ..”- വിഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെ. മുൻപും ഇത്തരത്തിൽ ഒട്ടേറെ പോലീസ് കലാകാരന്മാർ ശ്രദ്ധനേടിയിരുന്നു. കാക്കിക്കുള്ളിലെ കലാഹൃദയം എന്ന വിശേഷണത്തിന് അനുയോജ്യരായ ഒട്ടേറെ ഉദ്യോഗസ്ഥർ കലാരംഗത്ത് ഇപ്പോൾ സജീവമാണ്. മുൻപ്. കേരള പോലീസിന്റെ ഓർക്കസ്ട്രാ യൂണിറ്റ് ഹെഡ് ആയ കണ്ണൂർ സ്വദേശി ജോസഫ് കെ.എ എന്ന പോലീസ് ഉദ്യോഗസ്ഥനും കലാവൈദഗ്ദ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

വയലിനിൽ മാന്ത്രികത തീർക്കുകയാണ് ഇദ്ദേഹം. നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പ്രസിദ്ധ മലയാള ചലച്ചിത്ര ഗാനമാണ് വയലിനിൽ വായിക്കുന്നത്. മറ്റു വാദ്യോപകരണങ്ങളുടെ സഹായവുമുണ്ട്. എന്തായാലും പോലീസ് സേനയിൽ നിന്നും വീണ്ടുമൊരു കലാകാരൻ ശ്രദ്ധിക്കപ്പെടുകയാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here