Advertisement

പകരത്തിന് പകരം; ആയുധ ഇടപാടുകാരൻ വിക്ടർ ബൗട്ടിനെ മോചിപ്പിച്ച് അമേരിക്ക, യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരത്തിന് മോചനം നൽകി റഷ്യയും

December 9, 2022
Google News 3 minutes Read
Russia frees Brittney Griner in swap with arms dealer Viktor Bout

12 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ആയുധ ഇടപാടുകാരൻ വിക്ടർ ബൗട്ടിന് മോചനം നൽകി അമേരിക്ക. ഇതിന് പകരമായി റഷ്യൻ ജയിലിൽ കഴിഞ്ഞിരുന്ന യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനറെ റഷ്യയും മോചിപ്പിച്ചു. യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരം ഗ്രിനർ സുരക്ഷിതനാണെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള വിമാനത്തിൽ അദ്ദേഹം വീട്ടിലെത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ( Russia frees Brittney Griner in swap with arms dealer Viktor Bout ).

“മരണത്തിന്റെ വ്യാപാരി” എന്ന് അറിയപ്പെടുന്ന വിക്ടർ ബൗട്ട് മോസ്കോയിൽ തിരിച്ചെത്തിയതായി റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ ഇറങ്ങിയ ശേഷം ദേശീയ ടെലിവിഷനിൽ നിന്നുള്ള ഒരു റിപ്പോർട്ടറോട് ബൗട്ട് സംസാരിക്കുകയും ചെയ്തു. താൻ രാത്രി ഉറങ്ങുമ്പോഴാണ് ഉദ്യോ​ഗസ്ഥരെത്തി സാധനങ്ങൾ പാക്ക് ചെയ്യാൻ പറഞ്ഞതെന്നും തന്നെ മോചിപ്പിക്കുന്ന കാര്യം നേരത്തേ അറിഞ്ഞിരുന്നില്ലെന്നും ബൗട്ട് പ്രതികരിച്ചു. ഭർത്താവിനെ മോചിപ്പിച്ചതിന് ബ്രിട്ട്‌നി ഗ്രിനറുടെ ഭാര്യ ബൈഡൻ ഭരണകൂടത്തെ പ്രശംസിച്ച് രം​ഗത്തെത്തി.

കഞ്ചാവ് ഓയിൽ കൈവശം വച്ചതിനാണ് ഫെബ്രുവരിയിൽ മോസ്കോ വിമാനത്താവളത്തിൽ വെച്ച് ഗ്രിനറെ അറസ്റ്റ് ചെയ്തത്. ജോ ബൈഡൻ ഭരണകൂടം ജൂലൈയിലാണ് തടവുകാരെ കൈമാറാനുള്ള നിർദേശം നൽകിയത്. അതിന്റെ ഫലമായാണ് ഇരുവർക്കും മോചനം ലഭിച്ചത്. റഷ്യൻ പൗരനായ വിക്ടർ ബൗട്ട് രാജ്യത്ത് തിരിച്ചെത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റും സൗദി കിരീടാവകാശിയുമാണ് അമേരിക്കയും റഷ്യയും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനറെ റഷ്യയിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായി യുഎഇയും സൗദിയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: Russia frees Brittney Griner in swap with arms dealer Viktor Bout

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here