Advertisement

‘തുല്യ നീതിയെന്ന ആശയം യാഥാർഥ്യമാക്കണം’; ഏക സിവിൽ കോഡിനെ പിന്തുണച്ച് ഗവർണർ

December 10, 2022
Google News 2 minutes Read

ഏക സിവിൽ കോഡിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏക സിവിൽ കോഡ് നീതിയുടെ ഏകികരണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. തുല്യ നീതിയെന്ന ആശയം യാഥാർഥ്യമാക്കണം. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. യൂണിവേഴ്‌സിറ്റികൾ കൺകറന്റ് ലിസ്റ്റിലാണെന്നും അദ്ദേഹം പറഞ്ഞു.(arif mohammed khan supports common civil code)

കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണ് മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

മുൻ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കും. കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: arif mohammed khan supports common civil code

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here