Advertisement

നെയ്മറെ ആശ്വസിപ്പിച്ച് ക്രൊയേഷ്യൻ താരത്തിൻറെ മകൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

December 10, 2022
Google News 4 minutes Read

ക്രൊയേഷ്യയ്‌ക്കെതിരായ ബ്രസീലിൻറെ തോൽവിയിൽ നെയ്മറെ ആശ്വസിപ്പിക്കാൻ എത്തിയത് ക്രൊയേഷ്യൻ താരത്തിൻറെ മകൻ. മത്സരശേഷം മിഡ്ഫീൽഡിൽ നെയ്മർ നിൽക്കുമ്പോഴാണ് ക്രൊയേഷ്യൻ ആഘോഷത്തിനിടയിൽ നിന്നും ഒരു കൊച്ചുകുട്ടി നെയ്മറെ സമീപിച്ചത്. ക്രൊയേഷ്യൻ വിങ്ങർ ഇവാൻ പെരിസിച്ചിന്റെ മകനായിരുന്നു അത്. നെയ്മറെ ആശ്വസിപ്പിച്ചാണ് കൊച്ചു ഫുട്ബോൾ ആരാധകൻ മടങ്ങിയത്.(croatian players son ran across the field to hug neymar)

പെരിസിച്ചിൻറെ മകനെ അഭിനന്ദിക്കുകയാണ് ആരാധകർ. ബ്രസിലീനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചാണ് ക്രൊയേഷ്യ കഴിഞ്ഞ ദിവസം ഖത്തർ ലോകകപ്പ് സെമിയിൽ എത്തിയത്. 2018 റഷ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ക്രൊയേഷ്യ.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

അവസാന ലോകപ്പാവും ഖത്തറിലേതെന്ന നേരത്തെ നെയ്മറും സൂചിപ്പിച്ചിരുന്നു. ഗോൾ നേട്ടങ്ങളിൽ പെലെയ്ക്ക് ഒപ്പമെത്തിയെങ്കിലും മത്സരശേഷം വിങ്ങിക്കരയുന്ന നെയ്മറെ ആശ്വസിപ്പിക്കാൻ തിയാഗോ സിൽവയക്കോ ഡാനി ആൽവിനോ സാധിക്കാതെ വന്നത് ആരാധകരേയും വിഷമത്തിലാഴ്ത്തി. ബ്രസീലിന് വേണ്ടി 124 മത്സരങ്ങളിൽ നിന്നായി 77 ഗോളുകളാണ് നെയ്മർ നേടിയത്.

Story Highlights: croatian players son ran across the field to hug neymar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here