Advertisement

ജയിലിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിരാഹാര സമരവുമായി വിയ്യൂര്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍

December 10, 2022
Google News 2 minutes Read
Maoist prisoners of Viyyur hunger strike against violation of human rights in jail

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിരാഹര സമരവുമായി മാവോയിസ്റ്റ് തടവുകാര്‍. തടവുകാരായ രൂപേഷ്, ഡോ. ദിനേശ്, എം ജി രാജന്‍, രാഘവേന്ദ്ര, ഉസ്മാന്‍, വിജിത്ത്, ചൈതന്യ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.

ജയിലിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് തടവുകാരുടെ സമരം. ജയില്‍ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ എന്ന പേരില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ പൂട്ടിയിടുന്നതായാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. വിചാരണ വേഗത്തില്‍ വേണമെന്നും തടവുകാര്‍ ആവശ്യപ്പെടുന്നു.

തങ്ങള്‍ കൊടുംകുറ്റവാളികളല്ലെന്നും തങ്ങളെ രാഷ്ട്രീയ തടവുകാരായി കാണണമെന്നും തടവുകാര്‍ പറയുന്നു. ജയിലില്‍ കഴിയുന്നവരുടെ മനുഷ്യാവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരഹാര സമരം. തടവുകാര്‍ നേരിടുന്ന വിവിധ മനുഷ്യാകവാശ ലംഘനങ്ങളാണ് ഉന്നയിക്കുന്നത്.

Read Also: ആദിവാസികൾ അവകാശ നിഷേധത്തിനെരെ പോരാടുക; വയനാട്ടിൽ മാവോയിസ്റ്റ്‌ അനുകൂല പോസ്റ്റർ

തുടര്‍ച്ചയായി 24 മണിക്കൂര്‍ പൂട്ടിയിടുന്നു, കൈവിലങ്ങ് അണിയിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. അസുഖങ്ങളുള്ളവര്‍ക്ക് ചികിത്സ നല്‍കുക, നാളുകളായി വിചാരണ പൂര്‍ത്തിയാകാത്തവരുടെ വിചാരണ വേഗത്തില്‍ നടപ്പിലാക്കുക, എന്നീ ആവശ്യങ്ങളും മാവോയിസ്റ്റ് തടവുകാര്‍ മുന്നോട്ടുവയ്ക്കുന്നു.

Story Highlights: Maoist prisoners of Viyyur hunger strike against violation of human rights in jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here