Advertisement

ട്വിസ്റ്റ്; രണ്ടാം ഗോള്‍ നേടി സമനില പിടിച്ച് നെതര്‍ലന്‍ഡ്‌സ്

December 10, 2022
Google News 4 minutes Read

അര്‍ജന്റീനയ്‌ക്കെതിരായ പോരാട്ടത്തില്‍ രണ്ടാം ഗോള്‍ നേടി സമനില പിടിച്ച് നെതര്‍ലന്‍ഡ്‌സ്. ഇഞ്ച്വറി സമയത്ത് കിട്ടിയ ഫ്രീ കിക്ക് മുതലാക്കിയാണ് ഗോള്‍. 2-1ന് മുന്നിട്ടുനിന്ന അര്‍ജന്റീന ഏറെക്കുറെ സെമിയിലേക്ക് കടക്കുമെന്ന് ഉറപ്പായ സമയത്തായിരുന്നു അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ആ ഡച്ച് ഗോള്‍ പിറന്നത്. അര്‍ജന്റീനയുടെ പ്രതിരോധപ്പൂട്ട് തകര്‍ത്ത് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു വെഗോര്‍സ്റ്റ്. ( Netherlands goal against Argentina fifa world cup)

73ാം മിനിറ്റില്‍ ലഭിച്ച പെനാലിറ്റി കിക്ക് ഗോളാക്കി മാറ്റിയാണ് അര്‍ജന്റീനയുടെ മെസി അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റുന്നതില്‍ പിഴവ് സംഭവിച്ച മെസി ഈ മത്സരത്തില്‍ മികച്ച നേട്ടമാണുണ്ടാക്കിയത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി ഏറെക്കുറെ സെമി ഉറപ്പിക്കുകയാണ് അര്‍ജന്റീന. 83-ാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്സിന്റെ മറുപടിയുമെത്തി. വെഗോര്‍സ്റ്റിന്റെ ഗോള്‍ അര്‍ജന്റീനയുടെ ലീഡ് കുറയ്ക്കുന്ന നിലയുണ്ടായി.

കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൂടുതല്‍ സമയവും നെതര്‍ലന്‍ഡ്‌സാണ് പന്ത് കൈവശം വച്ചത്. 63-ാം മിനിറ്റില്‍ ലഭിച്ച ഗംഭീര അവസരം തകര്‍ത്ത് മെസിയുടെ ഫ്രീ കിക്ക് പുറത്തേക്ക് പോയി. 66-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന് പകരക്കാരനായി ലിയാന്‍ഡ്രോ പരേഡസ് കളത്തിലിറങ്ങി.

മത്സരത്തിന്റെ 45 മിനിറ്റ് പിന്നിടുമ്പോള്‍ സെമി പ്രവേശനത്തിന് നെതര്‍ലന്‍ഡ്‌സിനേക്കാള്‍ ഒരടി മുന്നിലെത്തി അര്‍ജന്റീന. 35-ാം മിനിറ്റില്‍ മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍ ഡച്ച് പ്രതിരോധം തകര്‍ത്ത് മോളിനയിലൂടെയാണ് സുന്ദരമായ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ അഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്ത അര്‍ജന്റീന മൂന്നെണ്ണം ഓണ്‍ ടാര്‍ജെറ്റിലുമടിച്ചു. ഒരൊറ്റ ഷോട്ടുപോലും ഓണ്‍ ടാര്‍ഗെറ്റിലേക്കടിക്കാന്‍ പക്ഷേ നെതര്‍ലന്‍ഡ്‌സിന് സാധിച്ചില്ല. പന്ത് കൂടുതല്‍ സമയവും കൈവശം വച്ചത് നെതര്‍ലന്‍ഡ്‌സ് ആയിരുന്നെങ്കിലും അര്‍ജന്റീന കളം പിടിക്കുകയായിരുന്നു.

Read Also: അത്യുന്നതങ്ങളില്‍ മെസി; നെതര്‍ലന്‍ഡ്‌സിനെതിരെ രണ്ടാം ഗോളുമായി അര്‍ജന്റീന

ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്വാട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍. മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍ ഡച്ച് പ്രതിരോധം തകര്‍ത്ത് മോളിനയിലൂടെയാണ് സുന്ദരമായ ഗോള്‍ പിറന്നത്.

കളിയുടെ 43-ാം മിനിറ്റില്‍ ജൂറിന്‍ ടിംബെര്‍, 44-ാം മിനിറ്റില്‍ മാര്‍കസ് അക്യൂന, 45-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേന എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. 48-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സ് സബ് സ്‌ട്രൈക്കര്‍ വോട്ട് വേഗ്‌ഹോസ്റ്റിനും മഞ്ഞക്കാര്‍ഡ് കിട്ടുന്ന സ്ഥിതിയുണ്ടായി.

കളിയുടെ എട്ടാം മിനിറ്റില്‍ ഡച്ച് കീപ്പര്‍ നോപ്പര്‍ട്ടിന്റെ പാസ് അല്‍വാരസിന് സമീപത്തെത്തിയത് നെതര്‍ലന്‍ഡ്‌സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. 12-ാം മിനിറ്റില്‍ ഗോളിനായുള്ള അര്‍ജന്റീനയുടെ ശ്രമം പരാജയപ്പെട്ടു. 22-ാം മിനിറ്റിലെ മെസിയുടെ നീക്കം ബാറിന് മുകളിലൂടെ പാഞ്ഞു. 24-ാം മിനിറ്റിലെ ബെര്‍ഗ്വിറ്റിന്റെ ഷോട്ടും പുറത്തേക്കായിരുന്നു.

എമിലിയാനോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, നഹുവല്‍ മൊലിന, മാര്‍ക്കോസ് അക്യൂന, റോഡ്രിഗോ ഡി പോള്‍, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി എന്നീ ചുണക്കുട്ടികളാണ് ആരാധകരുടെ പ്രിയ ടീമായ അര്‍ജന്റീനയ്ക്കുവേണ്ടി കളത്തിലിറങ്ങിയത്.

Story Highlights: Netherlands goal against Argentina fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here