സ്വത്ത് തര്‍ക്കം; നടി വീണ കപൂറിനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മുതിര്‍ന്ന നടി വീണ കപൂറിനെ (74) മകന്‍ കൊലപ്പെടുത്തി. ബേസ് ബോള്‍ ബാറ്റ് കൊണ്ട് മകന്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമേരിക്കയില്‍ താമസമാക്കിയ നടി മകനുമായി തര്‍ക്കവും വഴക്കുമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ സ്വത്തിനെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.(actress veena kapoor killed by her son)
അമ്മയെ കൊലപ്പെടുത്തിയതാണെന്ന് മകന്‍ പൊലീസിനോട് സമ്മതിച്ചു. വീണ കപൂറിന്റെ പന്ത്രണ്ട് കോടിയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ഇതിനെ ചൊല്ലിയുള്ള തര്‍ക്കാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ നടിയുടെ മകന്‍ സച്ചിന്‍ കപൂര്‍ (43), സഹായി ഛോട്ടു എന്ന ലാലു കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച വീണ കപൂറിനെ താമസ സ്ഥലത്തുവച്ച് കാണാനില്ലെന്ന് സൂപ്പര്‍വൈസര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ നടിയെ മകന്‍ കൊലപ്പെടുത്തി മൃതദേഹം റായ്ഗഡ് ജില്ലയിലെ മാതേരനിനടുത്തുള്ള നദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് കണ്ടെത്തി.
Read Also: സ്വസ്ഥത നശിക്കുമെന്ന ധാരണ, ഭയം; സുശാന്ത് സിംഗ് ആത്മഹത്യ ചെയ്ത ഫ്‌ളാറ്റില്‍ രണ്ടര വര്‍ഷം തെരഞ്ഞിട്ടും വാടകക്കാരെ കിട്ടിയില്ല
സിനിമകള്‍ക്ക് പുറമേ നിരവധി ടെലിവിഷന്‍ പരമ്പരകളിലും വീണ കപൂര്‍ അഭിനയിച്ചിട്ടുണ്ട്.
Story Highlights: actress veena kapoor killed by her son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here