Advertisement

11 മണി കഴിഞ്ഞ് പുറത്തിറങ്ങിയെന്ന പേരിൽ ദമ്പതിമാർക്ക് പിഴ; നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ

December 11, 2022
Google News 6 minutes Read

രാത്രി 11 മണി കഴിഞ്ഞ് പുറത്തിറങ്ങിയെന്ന പേരിൽ ദമ്പതിമാർക്ക് പിഴ ഈടാക്കിയെന്ന് പരാതി. ബെംഗളൂരുവിൽ രാത്രി 9 മണിക്ക് ശേഷം തെരുവിലൂടെ നടന്ന് നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികൾക്ക് പൊലീസ് പിഴ വിധിച്ചത്. കാർത്തിക് പത്രി എന്ന ട്വിറ്റർ ഹാൻഡിൽ ആണ് ഈ സംഭവം പങ്കുവച്ചത്. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനൂപ് എ ഷെട്ടി അറിയിച്ചു.

കാർത്തികിൻ്റെ ട്വീറ്റ് പ്രകാരം വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിനു ശേഷമാണ് കാർത്തികും ഭാര്യയും തിരികെ പോകുന്നത്. ആ സമയത്ത് അതുവഴി നടക്കുന്നത് നിയമലംഘനമാണെന്ന് പൊലീസ് പറയുന്നു. രാത്രി 12.30ഓടെ നടന്നുപോകുമ്പോൾ ഒരു പൊലീസ് പട്രോൾ വാഹനം എത്തുകയും അതിൽ നിന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ പുറത്തിറങ്ങുകയും ചെയ്തു. പൊലീസുകാർ ഞങ്ങളോട് തിരിച്ചറിയൽ കാർഡ് ചോദിച്ചു. തുടർന്ന് അവർ ഞങ്ങളോട് ചില ചോദ്യങ്ങൾ ചോദിച്ചു. ഞങ്ങളുടെ ഫോണുകൾ പിടിച്ചുവാങ്ങി. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചലാൻ ബുക്കെടുത്ത് ചിലതൊക്കെ എഴുതാൻ തുടങ്ങി. എന്തിനാണ് ചലാൻ എഴുതുന്നതെന്ന് ചോദിച്ചപ്പോൾ 11 മണിക്ക് ശേഷം റോഡിൽ കറങ്ങിനടക്കാൻ അനുവാദമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. 3000 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥർ പിഴയായി ഈടാക്കിയത്. വെറുതെവിടണമെന്ന് അപേക്ഷിച്ചിട്ടും അവർ വഴങ്ങിയില്ല. ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഭാര്യ കരഞ്ഞു. ഒടുവിൽ 1000 രൂപ നൽകിയാൽ മതിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പേടിഎം വഴി പണമയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അത് നൽകി എന്നും കാർത്തിക് പത്രി ട്വീറ്റ് ചെയ്തു.

Story Highlights: bengaluru couple fine police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here