ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി ചടങ്ങിനെത്തും

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗുജറാത്ത് മന്ത്രിമാരുടെ പട്ടിക ഇന്ന് തയ്യാറാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.(bhupendra patel state cabinet ministers to take oath on tommorow)
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ മുണ്ട, ബി എസ് യെദിയൂരപ്പ എന്നീ കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.ചരിത്ര വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങുകൾ വിപുലമാക്കാനാണ് ഗുജറാത്ത് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ധ എന്നിവർക്ക് പുറമേ വിവിധ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.ജാതി സാമുദായിക സമവാക്യങ്ങൾ പാലിച്ചുള്ള മന്ത്രിസഭാ രൂപീകരണം ആണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹർഷ് സാംഗ്വി ഉൾപ്പടെയുള്ള ചിലരെ പുതിയ മന്ത്രിസഭയിലും പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ ഹാർദിക് പട്ടേൽ, അല്‌പേഷ് താക്കൂർ എന്നിവരും മന്ത്രി സഭയിൽ ഇടംപിടിച്ചേക്കും.
Story Highlights: bhupendra patel state cabinet ministers to take oath on tommorow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here