Advertisement

ഡിജിറ്റൽ വൽക്കരണം; ദുബായിൽ സർക്കാർ സേവനങ്ങൾ വേഗത്തിലായതായി റിപ്പോർട്ട്

December 11, 2022
Google News 1 minute Read

ദുബായിൽ സർക്കാർ സേവനങ്ങളിൽ ഡിജിറ്റൽ വൽക്കരണം വ്യാപിപ്പിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലായതായി റിപ്പോർട്ട്. കഴിഞ്ഞ 10 മാസത്തിനിടെ 47 ലക്ഷം വിസ തൊഴിൽ ഇടപാടുകളാണ് നടന്നത്. മുൻ വർഷങ്ങളെ ഉപേക്ഷിച്ച് വൻവർദ്ധനയാണ് ഇതെന്ന് അധികൃതർ അറിയിച്ചു.

മാനവ വിഭവശേഷി മന്ത്രാലയം ഫെഡറൽ അതോറിറ്റി ഫോർ സിറ്റിസൺഷിപ്പ് എന്നിവയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സേവനങ്ങൾ വർദ്ധിപ്പിച്ചതിലൂടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്. 35 സേവനങ്ങളാണ് ഇരുവകുപ്പുകളും നൽകുന്നത്. ഇതിൽ 23 എണ്ണം ബിസിനസുകാർക്കും വീട്ടുജോലിക്കാരെ നിയമിക്കുന്നവർക്കും ഉപകാരപ്രദമാണ്.

12 എണ്ണം സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും വേണ്ടിയുള്ളതാണ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള പത്തു മാസത്തിനിടെ ഇത്തരത്തിൽ 47 ലക്ഷം വിസ തൊഴിൽ ഇടപാടുകളാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. മുൻവർഷത്തേക്കാൾ വൻ വർദ്ധനവാണിത്.

Story Highlights: Digitization; Government services reportedly speed up in Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here