Advertisement

‘കിരീടം അർജന്റീനയ്ക്ക് നൽകുമെന്ന് ഉറപ്പ്’, അർജന്റീനിയൻ റഫറിക്കെതിരെ വിമർശനവുമായി പെപ്പെ

December 11, 2022
Google News 2 minutes Read

പോർച്ചുഗൽ-മൊറോക്കോ മത്സരം നിയന്ത്രിച്ച അർജന്റീനിയൻ റഫറിക്കെതിരെ വിമർശനവുമായി വെറ്ററൻ ഡിഫൻഡർ പെപ്പെ. ഒരു അർജന്റീനിയൻ റഫറി തങ്ങളുടെ മത്സരം നിയന്ത്രിച്ചത് അസ്വീകാര്യമാണ്. സ്പാനിഷ് റഫറിയെ ലയണൽ മെസ്സി വിമർശിച്ച പശ്ചാത്തലത്തിൽ ഫാകുണ്ടോ ടെല്ലോയെ മാറ്റണമായിരുന്നു. ഇനി കിരീടം അർജന്റീനയ്ക്ക് നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പെപ്പെ കുറ്റപ്പെടുത്തി.

ശനിയാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് 1-0ന് തോറ്റ് പോർച്ചുഗൽ പുറത്തായതിന് പിന്നാലെയാണ് പെപ്പെയുടെ വിമർശനം. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ നെതർലാൻഡിനെ വീഴ്ത്തിയ ശേഷം മത്സരം നിയന്ത്രിച്ചിരുന്ന സ്പാനിഷ് റഫറി അന്റോണിയോ മറ്റെയു ലഹോസിനെ ലയണൽ മെസ്സി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അർജന്റീനിയൻ റഫറി പോർച്ചുഗൽ-മൊറോക്കോ മത്സരം നിയന്ത്രിക്കാൻ എത്തിയത്.

വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ അർജന്റീനക്കാരനായ ഫാകുണ്ടോ ടെല്ലോയെ മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് തടയേണ്ടതായിരുന്നു. റഫറി മനഃപൂർവം തോൽപ്പിച്ചു എന്നല്ല ഇതിനർത്ഥം. എന്നാൽ രണ്ടാം പകുതയിൽ കളിക്കാൻ ഞങ്ങളെ അനുവദിച്ചില്ല. എട്ട് മിനിറ്റ് മാത്രമാണ് സ്റ്റോപ്പേജ് സമയം അനുവദിച്ചത്. ഞങ്ങൾ ദുഃഖിതരാണ്. ഒരു അർജന്റീനിയൻ റഫറി തങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാം കഴിയില്ലെന്നും പെപ്പെ ആരോപിച്ചു.

Story Highlights: I bet Argentina will be champions: Pepe blasts referee choice after Portugal exit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here