Advertisement

ആകാശക്കുതിപ്പില്‍ ഇന്ത്യയ്ക്ക് റിക്കോര്‍ഡ്; രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി

December 11, 2022
Google News 2 minutes Read
 number of airports in india has doubled

ആകാശക്കുതിപ്പില്‍ റിക്കോര്‍ഡിട്ട് ഇന്ത്യ. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. പ്രവര്‍ത്തന ക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം രാജ്യത്ത് 74 ല്‍ നിന്ന് 141 ആയി ഉയര്‍ന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 220 വിമാനത്താവളങ്ങള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞമാസം അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലെ ആദ്യഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചിരുന്നു. നവംബറില്‍ തന്നെ ഉത്തര്‍പ്രദേശിലെ നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലുമിട്ടിരുന്നു. പ്രശസ്ത ബുദ്ധമത കേന്ദ്രമായ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്.

Read Also: പ്രസവവേദന അഭിനയിച്ച് വിമാനം അടിയന്തരമായി ഇറക്കി; 28 യാത്രക്കാർ ഓടി രക്ഷപ്പെട്ടു

ഗോവയിലെ ദബോലിം വിമാനത്താവളം 15 ആഭ്യന്തര സര്‍വീസുകളും ആറ് അന്താരാഷ്ട്ര സര്‍വീസുകളുമാണ് നല്‍കുന്നത്. ഗോവയില്‍ പുതിയ വിമാനത്താവളം വരുന്നതോടെ ആഭ്യന്തര സര്‍വീസുകള്‍ 35 ആയും അന്താരാഷ്ട്ര സര്‍വീസുകള്‍ 18 ആയും ഉയരും.

Story Highlights: number of airports in india has doubled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here