Advertisement

ഹിമാചല്‍ മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

December 11, 2022
Google News 3 minutes Read
sukhwinder singh sukhu will take oath as himachal cm

സുഖ്‌വിന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാകും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേല്‍ സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും.(sukhwinder singh sukhu will take oath as himachal cm)

മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതല്‍ പേര്‍ അവകാശവാദമുന്നയിച്ച സാഹച്യത്തില്‍ ഹൈക്കമാന്‍ഡാണ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കോണ്‍ഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങള്‍ക്ക് സുഖ്‌വിന്ദര്‍ നന്ദിയറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Read Also: ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

സുഖുവിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പിസിസി അധ്യക്ഷ പ്രതിഭാ സിങ് പ്രതികരിച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭ സിംഗ് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സുഖുവിനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Story Highlights: sukhwinder singh sukhu will take oath as himachal cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here