Advertisement

കുഫോസ് വി സി നിയമനം: ഡോ റിജി ജോണിന്റെ ഹര്‍ജിക്കെതിരെ എതിര്‍ സത്യവാങ്മൂലം

December 12, 2022
2 minutes Read

കേരള ഫിഷറിസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായി എതിര്‍ സത്യവാങ്മൂലം. മുന്‍ വൈസ് ചാന്‍സിലര്‍ ഡോ റിജി ജോണിന്റെ ഹര്‍ജിക്കെതിരെയാണ് ഡോ കെ കെ വിജയന്‍ സുപ്രിംകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കിയത്. യുജിസി നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല റിജി ജോണിനെ വിസിയായി തെരഞ്ഞെടുത്തതെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. (Counter affidavit against Dr Riji John’s petition)

തമിഴ്‌നാട് സര്‍വകലാശാലയില്‍ വകുപ്പുതല അന്വേഷണം നേരിട്ടയാളാണ് റിജി ജോണ്‍ എന്നുള്‍പ്പെടെ എതിര്‍സത്യവാങ്മൂലത്തിലുണ്ട്. ഡോ റിജി ജോണിനെതിരെ സാമ്പത്തിക ആരോപണങ്ങളുമുണ്ടായിരുന്നു. പിഎച്ച്ഡി ചെയ്ത മൂന്ന് വര്‍ഷം ഡോ റിജി ജോണ്‍ പ്രവൃത്തി പരിചയത്തില്‍ ഉള്‍പ്പെടുത്തി. തമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി ഡീനായുള്ള ഡോ റിജി ജോണിന്റെ നിയമനം വ്യവസ്ഥാവിരുദ്ധമാണെന്നും എതിര്‍ സത്യവാങ്മൂലത്തിലുണ്ട്.

Read Also: എ പി അനില്‍ കുമാര്‍ അന്നേ ദിവസം ഹോട്ടലില്‍ ഇല്ലായിരുന്നെന്ന് സിബിഐ; സോളാര്‍ പീഡനക്കേസില്‍ ക്ലീന്‍ ചിറ്റ്

ഡോ റിജി ജോണിനെ വൈസ് ചാന്‍സലറാക്കിയ നിയമനം റദ്ദാക്കിയതിന് പിന്നാലെ ഡോ. റോസലിന്‍ഡ് ജോര്‍ജിനെ കേരള ഫിഷറീസ് സര്‍വകലാശാലയുടെ താത്കാലിക വിസിയാക്കിയിരുന്നു. കുഫോസിലെ ഡീനും അധ്യാപികയുമായ രോസലിന്‍ഡ് ജോര്‍ജ് ഡോ റിജി ജോണിന്റെ ഭാര്യ കൂടിയാണ്. ഹൈക്കോടതി നിയമനം റദ്ദാക്കിയതിന് പിന്നാലെ റിജി ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് സ്റ്റേ ലഭിച്ചിരുന്നില്ല. പിന്നാലെയാണ് ഗവര്‍ണര്‍ താത്കാലിക വിസിയെ നിയമിച്ചത്.

Story Highlights: Counter affidavit against Dr Riji John’s petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top