Advertisement

‘കാവലുണ്ട് എമി’; അർജന്റീനയുടെ കാവലാളായ് എമിലിയാനോ മാർട്ടിനസ്

December 12, 2022
Google News 2 minutes Read

അർജന്റീനിയൻ ആരാധരുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്ന പേരാണ് എമിലിയാനോ മാർട്ടിനസിന്റേത്. ഗോൾ പോസ്റ്റിന് മുന്നിൽ എമിലിയാനോ നിൽക്കുമ്പോൾ വല കുലുങ്ങില്ല എന്ന വിശ്വാസവും ഓരോ ആരാധകർക്കുമുണ്ട്. (Emiliano Martinez argentinas shootout star)

ക്വാർട്ടറിൽ അർജന്റീനയ്ക്ക് രണ്ട് രക്ഷകരുണ്ടായിരുന്നു. ഒരാൾ എന്നത്തേയും പോലെ കാലിൽ മന്ത്രജാലം ഒളിപ്പിച്ച ലയണൽ മെസി. മറ്റൊരാൾ ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളും കൈകളിൽ കാത്ത ഡാമിയൻ എമിലിയാനോ മാർട്ടിനസ്. ആരാധകരുടെ സ്വന്തം എമി.

2011 ലാണ് എമി അർജന്റീനയുടെ ദേശീയ ടീമിലേക്ക് എത്തുന്നത്. നൈജീരിയക്കെതിരെ ഓസ്കാർ ഉസ്താരിക്ക് പകരക്കാരനാകാൻ ലഭിച്ച ക്ഷണം. പക്ഷെ മത്സരത്തിന് ഇറക്കിയില്ല. പിന്നീട് 2019 ൽ ജർമനിക്കും ഇക്വഡോറിനും എതിരായ മത്സരങ്ങളിലും ക്ഷണം എത്തി അപ്പോഴും സ്ഥാനം ബെഞ്ചിലായിരുന്നു.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ഒടുവിൽ ടീമിലെത്തിയതിന് പത്ത് വർഷത്തിന് ശേഷം 2021ൽ ആദ്യമായി എമിലിയാണോയുടെ കരങ്ങൾ വല കാത്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ. 2021ൽ കോപ്പ അമേരിക്കയ്‌ക്കെതിരെയുള്ള അർജന്റീനിയൻ ടീമിൽ എമി ഇടം നേടി. അത്തവണ സെമിയിൽ എമിലിയാനോ മാർട്ടിനസ് എന്ന രക്ഷകന്റെ ഉദയം അർജന്റീന കണ്ടു.

ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ കൊളംബിയയുടെ മൂന്ന് കിക്കുകളാണ് എമി തടഞ്ഞിട്ടത്. ആ കാരങ്ങളുടെ കരുത്തിൽ അർജന്റീന ഫൈനലിലേക്ക്. ഇത്തവണയും ആരാധകരുടെ പ്രതീക്ഷകൾ എമിയുടെ കൈകൾക്ക് ചുറ്റുമുണ്ട്. ഗോൾ പോസ്റ്റിന് കീഴിൽ എമി ഇമ ചിമ്മാതെ നിൽക്കുമ്പോൾ വല കുലുങ്ങിലെന്ന വിശ്വാസമുണ്ട് ആരധകർക്ക്..

Story Highlights: Emiliano Martinez argentinas shootout star

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here