ഹിജാബ് വിരുദ്ധ പ്രക്ഷോഭം; രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി ഇറാൻ
ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി ഇറാൻ. അഞ്ച് ദിവസത്തിനുള്ളിൽ രണ്ടാമത്തെയാളെയാണ് ഇറാനിൽ പരസ്യമായി തൂക്കിലേറ്റിയത്. മജിദ്രേസാ റഹ്നാവാർദ് എന്ന യുവാവിന്‍റെ വധശിക്ഷയാണ് ഇറാൻ ഭരണകൂടം ഇന്ന് നടപ്പിലാക്കിയത്. ( Anti-Hijab Movement Iran carries out second execution ).
മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുത്തവരെയാണ് തൂക്കിലേറ്റുന്നത്. സുരക്ഷാ സേനാ ഉദ്യോഗസ്ഥരെ കുത്തിക്കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ചാണ് യുവാവിനെ പരസ്യമായി തൂക്കിലേറ്റിയത്. മഷദ് നഗരത്തിലാണ് തൂക്കിലേറ്റിയതെന്നാണ് വിവരം.
നവംബർ 17ന് നടന്ന പ്രതിഷേധത്തിനിടെ മജിദ്രേസ രണ്ട് സുരക്ഷാ സേനാംഗങ്ങളെ കുത്തി കൊല്ലുകയും മറ്റ് നാല് പേരെ പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് ഭരണകൂടം പറയുന്നത്. കഴിഞ്ഞ ആഴ്ച ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത യുവാവിൻറെ വധശിക്ഷ നടപ്പിലാക്കിയതിൽ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് രണ്ടാമത്തെ വധശിക്ഷയും ഇറാൻ നടപ്പിലാക്കുന്നത്.
Story Highlights: Anti-Hijab Movement Iran carries out second execution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here