നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചതിന് അഭിഭാഷകർക്കെതിരെ കേസെടുത്തേക്കും

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചതിന് അഭിഭാഷകർക്കെതിരെ കേസെടുത്തേക്കും. ദിലീപിന്റെ ഫോണിലെ തെളിവുകൾ നീക്കം ചെയ്യാൻ അഭിഭാഷകർ ആവശ്യപ്പെട്ടെന്ന സായ് ശങ്കറിന്റെ പരാതിയിൽ കേസെടുക്കാമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു ( case may be filed against dileep lawyers ).
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസാണ് നിയമോപദേശം നൽകിയത്. ദിലീപിന്റെ അഭിഭാഷകരായ ബി.രാമൻ പിള്ള, ഫിലിപ് ടി.വർഗീസ്, അഡ്വ.നാസര്‍ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സായ് ശങ്കറിന്റെ പരാതി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അഭിഭാഷകർക്കെതിരെ തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിക്കുന്നതിന് കൂട്ട് നിന്നതിനും കേസെടുത്തേക്കും.
Story Highlights: case may be filed against dileep lawyers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here