Advertisement

ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭൂമി തട്ടിയെടുത്തു; സിപിഐഎം നേതാവിന് സസ്പെൻഷൻ

December 13, 2022
Google News 1 minute Read

ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ സിപിഐഎം നേതാവിന് സസ്പെൻഷൻ. അടൂർ ഏരിയാ കമ്മിറ്റി അംഗം ശ്രീനി എസ് മണ്ണടിയെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീനി എസ് മണ്ണടിയെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കി.

പാർട്ടി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് ബോധ്യമായതായി ഏരിയാ സെക്രട്ടറി പറഞ്ഞു. കേസിലെ മറ്റൊരു പ്രതി ഷാജിയെയും സിപിഐഎം സസ്പെൻഡ് ചെയ്തു.

Story Highlights: CPI(M) leader suspended Adoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here