Advertisement

കൊച്ചിയിലെ പൊലീസുകാർക്ക് റോന്തു ചുറ്റലിന് ഇനി ‘ഹോവർ ബോർഡുകൾ’

December 13, 2022
Google News 1 minute Read
hoverboard kochi police

പൊലീസുകാരുടെ റോന്തു ചുറ്റൽ അനായാസമാക്കാൻ കൊച്ചിയിലിതാ വരുന്നു ഹോവർ ബോർഡുകൾ. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കാനറാബാങ്കിന്റെ സഹായത്തോടെയാണ് ഈ ഹോവർ ബോർഡുകൾ കൊച്ചിയിൽ എത്തുന്നത്. ഫ്രീ ഗോ എന്ന കമ്പനിയുടെ 6 ഹോവർ ബോർഡുകളാണ് നഗരത്തിൽ വരുന്നത് ( hoverboard kochi police ).

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ഡിജിറ്റൽ ഡിസ്പ്ലേ, വയർലെസ് റിമോട്ട് കണ്ട്രോൾ, എൽഇഡി ലൈറ്റുകൾ, വേഗത നിയന്ത്രിക്കാനുള്ള സംവിധാനം, ബീക്കിൾ ലൈറ്റ്, ചാർജിങ് സംവിധാനം, തുടങ്ങി നിരവധി സൗകര്യങ്ങൾ അടങ്ങിയതാണ് ഈ ഹോവർ ബോർഡുകൾ. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 15 മുതൽ 18 കിലോമീറ്റർ വരെ ആണ്.

ഒറ്റത്തവണ ബാറ്ററി ചാർജ് ചെയ്താൽ 7 മണിക്കൂർ വരെ ചാർജ് നിൽക്കും. ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് ഒരു ഹോവർ ബോർഡിന്റെ വില.

Story Highlights: hoverboard kochi police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here