ഒരു വർഷത്തിനിടെ പൊലിഞ്ഞത് 181 ജീവനുകൾ; മരണക്കെണിയായി എംസി റോഡ്

മരണക്കെണിയായി എം സി റോഡ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എം സി റോഡിൽ പൊലിഞ്ഞത് 181 ജീവനുകൾ. 1656 അപകടങ്ങൾ നടന്നതിൽ 1458 പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നും കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവിയ്ക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ( kollam mc road accident deaths )
ഒരു വർഷത്തിനിടയിൽ 1656 അപകടങ്ങളാണ് എം സി റോഡിൽ ഉണ്ടായത്. രാവിലെ എട്ടിനും പത്തിനും ഇടയിലും വൈകിട്ട് 6 നും 8 നും ഇടയിലുമാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. വലിയ വളവുകളും, അമിത വേഗതയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് നാറ്റ്പാക് വിലയിരുത്തൽ.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടേയും, മദ്യപിച്ച് വാഹനമോടിക്കുന്നവരുടെയും എണ്ണത്തിലും വർധന ഉണ്ടായതും അപകടങ്ങൾ കൂടാൻ കാരണമായെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം സി റോഡിൽ പരിശോധന കർശനമാക്കാൻ റൂറൽ പൊലീസ് മേധാവി നിർദ്ദേശം നൽകി.
Story Highlights: kollam mc road accident deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here