Advertisement

ആ ഭാഗ്യശാലി സുനിത; ലക്കി ബിൽ ആപ്പ് സമ്മാന പദ്ധതിയിൽ വിജയി ആലപ്പുഴ സ്വദേശിനി

December 13, 2022
Google News 2 minutes Read
lucky bill app winner declared

ലക്കി ബിൽ ആപ്പ് സമ്മാന പദ്ധതിയുടെ പ്രതിമാസ നറുക്കെടുപ്പിൽ വിജയി ആയി ആലപ്പുഴ സ്വദേശിനി. ഒന്നാം സമ്മാനമായ പത്ത് ലക്ഷം രൂപ പഴവീട് സ്വദേശിനി സുനിത ശേഖറിനാണ്. രണ്ടാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പേർക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ അഞ്ച് പേർക്ക് വീതവും ലഭിക്കും. ( lucky bill app winner declared )

കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് ലക്കി ബിൽ പദ്ധതിക്ക് രൂപം നൽകുന്നത്. സേവനങ്ങൾ സ്വീകരിക്കുമ്പോഴോ, സാധനങ്ങൾ വാങ്ങുമ്പോഴോ, ആഹാരം കഴിക്കുമ്പോഴോ, റൂം വാടക നൽകുമ്പോഴോ തുടങ്ങിയ ഏതു സാഹചര്യത്തിലും ഉപദോക്താക്കൾക്ക് ലഭിക്കുന്ന ബില്ലുകൾ അപ് ലോഡ് ചെയ്ത് നറുക്കെടുപ്പിലൂടെ സമ്മാനം നേടുന്ന പദ്ധതിയാണ് ലക്കി ബിൽ പദ്ധതി. ലക്കി ബിൽ മൊബൈൽ ആപ്പ് മുഖേനയാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.

ഒരു ബിൽ അപ്ലോഡ് ചെയ്താൽ അത് അന്നേ ദിവസത്തെ പ്രതിദിന നറുക്കെടുപ്പിലും പ്രതിവാരം , പ്രതിമാസം ബംബർ എന്നീ നറുക്കെടുപ്പുകളിലും പരിഗണിക്കും. ഏതു തരം ബില്ലുകളും അപ് ലോഡ് ചെയ്യാമെങ്കിലും ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള ബില്ലുകൾ മാത്രമാണ് നറുക്കെടുപ്പിന് പരിഗണിക്കുന്നത്.

Story Highlights: lucky bill app winner declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here