ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിന് വഴങ്ങില്ല; എം.വി. ഗോവിന്ദൻ
ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപൂർണമായി കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അതനുവദിക്കാനാവില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത്. ഇതിന് വഴങ്ങില്ലെന്ന ശക്തമായ താക്കീതാണ് കേരളത്തിലെ ഇടതുപക്ഷം നൽകുന്നത്. വികസന പ്രകിയക്ക് കേരളത്തെ വിടരുത് എന്നതാണ് പ്രതിപക്ഷ നിലപാട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട ജാനാധിപത്യ സമരത്തെ സർക്കാർ എതിർത്തില്ല. അതിന് പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്. വിഴിഞ്ഞത്ത് പുനരധിവാസം പൂർത്തിയാക്കുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ( MV Govindan against Arif Mohammad Khan ).
ലീഗിനെ കുറിച്ചുള്ള തന്റെ പ്രസ്താവന അപക്വമെന്ന കാനത്തിന്റെ പരാമർശത്തോട് ഒന്നും പറയാനില്ല. എൽ.ഡി.എഫിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചിട്ടില്ല. ആർക്കു മുന്നിലും ഇടതു മുന്നണി വാതിൽ അടച്ചിട്ടില്ല. വലതുപക്ഷ നിലപാട് തിരുത്തി വരുന്നവരെ സ്വാഗതം ചെയ്യുന്നു. ലീഗിനെ കുറിച്ച് പറഞ്ഞ അഭിപ്രായം തെരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നിൽ കണ്ടല്ല. വിഴിഞ്ഞം വിഷയത്തിലടക്കം കോൺഗ്രസിനെ ലീഗ് തിരുത്തിച്ചു. ഈ കാര്യങ്ങളിൽ അടക്കം മത നിരപേക്ഷ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഇതിനെയാണ് സിപിഐഎം സ്വാഗതം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയിരുന്നു. മുസ്ലം ലീഗിന് ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഗോവിന്ദന്‍ മാഷ് ഒരു സത്യം പറഞ്ഞു. അത്രയേ ഉള്ളൂ.
ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്ന് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും മനസിലാകും. ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത്. മതേതരത്വം, മതസൗഹാര്‍ദം, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ലീഗിന്റെ പ്രവര്‍ത്തന രീതികള്‍. അത് മനസിലായവര്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ. സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
Story Highlights: MV Govindan against Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here