Advertisement

മിഡിൽ ഈസ്റ്റ് സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി​ ‘വിസ്താര’ എയർലൈൻ

December 13, 2022
Google News 1 minute Read

ഇന്ത്യയിൽ നിന്ന്​ മിഡിൽ ഈസ്റ്റ് ​ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി വിസ്താര എയർലൈൻ. ഇതിന്‍റെ ഭാഗമായി മുംബൈ-മസ്കത്ത്​ പ്രതിദിന സര്‍വീസ് ആരംഭിച്ചതായി വിസ്താര എയർലൈൻ അറിയിച്ചു.

ഗൾഫിലെ നാലാമത്തെ ലക്ഷ്യസ്ഥാനമാണിത്​. ടാറ്റ ഗ്രൂപ്പിന്‍റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെയും സംയുക്ത സംരംഭമായ വിസ്താര വർധിച്ച ഡിമാന്‍റ്​ പരിഗണിച്ചാണ് നെറ്റ്‌വര്‍ക്ക്​ വിപുലപ്പെടുത്തുന്നത്​. നാല് മാസത്തിനുള്ളില്‍ വിസ്താര നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്ത മൂന്നാമത്തെ ഗള്‍ഫ് നഗരമാണ് മസ്‌കത്ത്. ജിദ്ദയും അബുദാബിയും നേരത്തെ സർവീസ് തുടങ്ങിയിരുന്നു.

Story Highlights: Vistara Airlines to expand middle east services

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here