Advertisement

ഡൽഹിയിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ സ്കൂട്ടറിലെത്തിയവരുടെ ആസിഡ് ആക്രമണം

December 14, 2022
Google News 2 minutes Read
Acid attack on Plus 2 student in Delhi

ഡൽഹിയിലെ ദ്വാരകയിൽ 17 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. നമ്പർ ബോർഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി. ( Acid attack on Plus 2 student in Delhi ).

Read Also: അസമിൽ ‘അയൺ ഫോളിക് ആസിഡ്’ ഗുളിക കഴിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ആക്രമണത്തിന് ഇരയായ പ്ലസ്ടു വിദ്യാർത്ഥിനി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വനിതാ കമ്മിഷൻ പ്രതിനിധികളും ആശു​പത്രിയിലെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തിലെ രണ്ടാമനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

രണ്ട് പ്രതികളെയും പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണ സംഭവങ്ങൾ ആവർത്തിക്കുകയാണ്.

Story Highlights: Acid attack on Plus 2 student in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here